തൃശൂര്‍: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമൊപ്പം മഴ ശക്തമായതോടെ ജില്ലയില്‍ വൈറല്‍പനിയും പടരുന്നു. ആളൂര്‍, പഴയന്നൂര്‍, മാടവന എന്നിവിടങ്ങളില്‍ ബുധനാഴ്ച ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. മഴ ആരംഭിക്കുന്നതിന് മുമ്പ് 800 പേര്‍വരെ വൈറല്‍പനിക്ക് ചികിത്സ തേടി. ഇപ്പോളത് പ്രതിദിനം 1000 കവിഞ്ഞു. ബുധനാഴ്ച 1402 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയായി. കഴിഞ്ഞ ജൂണ്‍ പകുതിവരെ 20 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഇക്കുറി 58 പേര്‍ക്ക് പനിയുണ്ടായി. എലിപ്പനി ബാധിതരുടെ എണ്ണം മൂന്നിരട്ടിയായി. കഴിഞ്ഞവര്‍ഷം 11. ഇത്തവണ ഇതുവരെ 31പേരെ ബാധിച്ചു. 35 പേര്‍ക്ക് മലേറിയയുമുണ്ട്. മഴ കനക്കുന്നതോടെ പനി പടരാനാണ് സാധ്യതയെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചില ഭാഗങ്ങളില്‍ ഒതുങ്ങിയ പനി ഇത്തവണ ജില്ലയാകെ പടരുകയാണ്. വില്‍വട്ടം, പുത്തൂര്‍, നടത്തറ, ഒല്ലൂര്‍, കുഴൂര്‍, ചാവക്കാട് മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം പനി പടര്‍ന്നത്. മറ്റത്തൂര്‍, നടത്തറ എന്നിവിടങ്ങളിലാണ് നേരത്തെ എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം ഇല്ലാത്ത ചികുന്‍ഗുനിയ ഇത്തവണ നാലുപേരെ ബാധിച്ചു. 2015ല്‍ 40 പേര്‍ക്കുണ്ടായിരുന്ന എച്ച്1 എന്‍1 ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈറല്‍ പനി ബാധിച്ചവരില്‍ 45 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. 417 പേര്‍ക്ക് വയറിളക്കം ബാധിച്ചിട്ടുണ്ട്. 14 പേര്‍ കിടത്തിച്ചികിത്സയിലാണ്. മാലിന്യ സംസ്കരണത്തിലെ പാളിച്ചയാണ് ഈ അവസ്ഥയിലേക്ക് ജില്ലയെ കൊണ്ടത്തെിച്ചത്. കൊതുക്, എലി സാന്നിധ്യം പരക്കെയുണ്ട്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അഭാവം പ്രകടമാണ്. ഇടക്ക് മഴ നിലക്കുകയും വെയില്‍ കനക്കുകയും ചെയ്യുന്ന സാഹചര്യം കൊതുകിന് വളരാന്‍ അനുകൂലമാണ്. രോഗം പടരുമ്പോഴും മാലിന്യവും വെള്ളക്കെട്ടും ഒഴിവാക്കാന്‍ നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.