കൊണ്ടയൂര്‍ സ്കൂള്‍ വികസനനടപടി ഉടന്‍ –എം.എല്‍.എ

ചെറുതുരുത്തി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായ ദേശമംഗലം കൊണ്ടയൂര്‍ ഗവ. എല്‍.പി സ്കൂളിനെ സംരക്ഷിക്കാന്‍ പദ്ധതി തയാറാകുന്നു. സ്കൂളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യു.ആര്‍. പ്രദീപ് എം.എല്‍.എ അറിയിച്ചു. സ്കൂളിലെ അസൗകര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ തനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും നിയമസഭാ സമ്മേളന ശേഷം അടിയന്തര നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. സ്കൂളിലെ 68 വിദ്യാര്‍ഥികള്‍ താല്‍കാലിക ഷെഡിലാണ് പഠനം നടത്തുന്നതെന്ന ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്നാണ് എം.എല്‍.എയുടെ പ്രതികരണം. പഞ്ചായത്തിന്‍െറ തനത് ഫണ്ട് ഉപയോഗിച്ച് നിലവില്‍ ക്ളാസ് മുറികള്‍ വേര്‍തിരിച്ച് കുട്ടികള്‍ക്ക് പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പുതിയ കെട്ടിടം നിര്‍മിക്കാനാവശ്യമായ തുക ബജറ്റില്‍ നീക്കിവെക്കുമെന്നും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്. ലക്ഷ്മണന്‍ പറഞ്ഞു. സൗകര്യം വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഫണ്ടിന് ബ്ളോക് പഞ്ചായത്ത്, സ്ഥലം എം.എല്‍.എ എന്നിവരെ സമീപിച്ചിട്ടുണ്ട്. എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം ഉറപ്പാക്കി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.