കരൂപ്പടന്ന: ഒന്നേകാല്‍ കോടിയിലേറെ രൂപ ചെലവഴിച്ച് റീടാര്‍ ചെയ്ത റോഡ് മാസത്തിനകം പൊട്ടിപ്പൊളിഞ്ഞു. കൊടുങ്ങല്ലൂര്‍ - തൃശൂര്‍ റോഡില്‍ കോണത്തുകുന്ന് മുതല്‍ വെള്ളാങ്ങല്ലൂര്‍ വരെ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് പൊളിഞ്ഞത്. 1.34 കോടി രൂപ ചെലവഴിച്ചാണ് ഈ ഭാഗം റീടാറിങ് നടത്തിയത്. എന്നാല്‍ മാസത്തിനകം റോഡ് മണ്ണിടിഞ്ഞ് കുഴിനിറഞ്ഞു. നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. മനക്കലപ്പടിയില്‍ റോഡിന് കുറുകെയുള്ള സ്ളാബ് തകര്‍ന്ന് അപകടക്കെണിയായി. അശാസ്ത്രീയ നിര്‍മാണമാണ് റോഡ് തകരാന്‍ കാരണം. ജലനിധി കുടിവെള്ള പദ്ധതിക്കായി പൈപ്പിടാനാണ് റോഡ് പൊളിച്ചത്. അശാസ്ത്രീയ റോഡ് നിര്‍മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ കമാല്‍ കാട്ടകത്തും അനില്‍ മാന്തുരുത്തിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.