ഒല്ലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അഗ്നിശമനക്ക് കേന്ദ്രം വേണമെന്ന ആവശ്യം കാലങ്ങള്‍ക്കിപ്പുറവും കടലാസില്‍ തന്നെ. കുതിരാന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയിലെ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തൃശൂരില്‍നിന്ന് അഗ്നിശമനസേനയത്തെണം. ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ പുത്തൂര്‍, നടത്തറ, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്തുകളും കോര്‍പറേഷനിലെ ഒല്ലൂര്‍, ഒല്ലൂക്കര, കൂര്‍ക്കഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലും അഗ്നിശമനസേനയുടെ സേവനം വേണമെങ്കില്‍ തൃശൂരില്‍നിന്ന് എത്തണം. കോര്‍പറേഷന്‍ ഭാഗങ്ങള്‍ ഒഴിവാക്കി നാല് പഞ്ചായത്തുകളിലെ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണം നഗരത്തില്‍നിന്നും അഗ്നിശമനസേന എത്താന്‍ വൈകുന്നതാണ്. മലയോര മേഖലയിലുള്‍പ്പെട്ടതാണ് പഞ്ചായത്തുകള്‍. കിലോമീറ്റര്‍ താണ്ടി വേണം ഇവിടേക്ക് ആംബുലന്‍സും അഗ്നിശമന സേനയും എത്താന്‍. നിരന്തരം അപകടം സംഭവിക്കുന്ന തലോര്‍ മുതല്‍ കുതിരാന്‍ ഉള്‍പ്പെടെയുള്ള ദേശീയപാതയിലും പീച്ചി ഡാമിലും വൃഷ്ടി പ്രദേശങ്ങളിലുമെല്ലാം അപകട സാധ്യത കൂടുതലാണ്. നിരവധി കുരുന്നുകള്‍ ഡാമില്‍ മുങ്ങി മരിച്ചിട്ടുണ്ട്. മഴക്കാലം ശക്തമായതോടെ റോഡ് പണി നടക്കുന്ന ദേശീയപാതയില്‍ പതിവിലേറെ അപകടസാധ്യതയുണ്ട്. ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആകെയുള്ളത് ഹൈവേ പൊലീസ് മാത്രമാണ്. തൃശൂരില്‍ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ സാനിധ്യത്തില്‍ ഫയര്‍ ഓഫിസര്‍ തന്നെ കിഴക്കന്‍ മേഖലയിലേക്ക് എത്താന്‍ കഴിയുന്നില്ളെന്ന പരാതി പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.