കൊടുങ്ങല്ലൂര്‍ നഗരസഭ പരിസ്ഥിതി സൗഹൃദമാകുന്നു: പച്ചപ്പണിയിക്കാന്‍ പച്ചപ്പട്ടാളം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയെ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇനി പച്ചപ്പട്ടാളം. നഗരസഭ മുന്നോട്ടുവെച്ച ആശയത്തിന്‍െറ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുന്നത് കൊടുങ്ങല്ലൂര്‍ സയന്‍സ് സെന്‍ററാണ്. നഗരസഭാ പ്രദേശത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പച്ചപ്പട്ടാളം പരിസ്ഥിതി ക്ളബില്‍ അംഗങ്ങളാകും. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരായ തലമുറയെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യംവെക്കുന്നത്. പരിസ്ഥിതിയെക്കുറിച്ച് പഠിക്കുന്നതോടൊപ്പം അതിന്‍െറ സംരക്ഷണവും പച്ചപ്പട്ടാളം ഏറ്റെടുക്കും. പ്ളാസ്റ്റിക് നിര്‍മാര്‍ജനം, ജൈവക്കൃഷി തുടങ്ങി വിവിധങ്ങളായ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓരോ മാസവും പ്രവര്‍ത്തനം വിലയിരുത്തും. നഗരത്തില്‍ നിന്ന് ഉപയോഗം കഴിഞ്ഞ ഫ്ളക്സുകള്‍ സമാഹരിച്ച് ഗ്രോബാഗുകള്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സയന്‍സ് സെന്‍റര്‍ ഡയറക്ടര്‍ ശ്രീജിത്ത് പറഞ്ഞു. പച്ചപ്പട്ടാളത്തിന്‍െറ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് തുടക്കം കുറിച്ചു വൃക്ഷത്തൈ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ ഷീല രാജ്കമല്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി.എസ്. സജീവന്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.