മുളങ്കുന്നത്തുക്കാവ്: ഗവ. മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ആധുനിക ബസ് സ്റ്റോപ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകാത്ത സ്ഥിതി. എം.എല്‍.എ ഫണ്ടില്‍ നിന്ന് പത്തുലക്ഷത്തോളം ചെലവിട്ട് നിര്‍മിച്ച തണല്‍ എന്ന ബസ് സ്റ്റോപ് ജനങ്ങള്‍ക്ക് ഉപകരിക്കുന്നില്ളെന്നാണ് പരാതി. മെഡിക്കല്‍ ആശുപത്രിയില്‍ നിന്ന് മാറി സ്ഥാപിച്ച ബസ് സ്റ്റോപ്പിലേക്ക് ബസുകള്‍ വരാറില്ല. ആറുപേര്‍ക്ക് മാത്രമാണ് ഇരിപ്പിട സൗകര്യമുള്ളത്. അലങ്കാര ചെടികള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റോപ്പിലിരിക്കുന്നവര്‍ മഴ നനയുന്ന സ്ഥിതിയാണ്. മുന്‍ വശവും പിറകുവശവും തുറന്ന് കിടക്കുന്നതിനാലാണ് പ്രശ്നം. മേല്‍ക്കൂരയുടെ നിര്‍മാണവും ശാസ്ത്രീയമല്ലാത്തതിനാല്‍ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.