കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് പിടിയില്‍

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിനെ സഹായി കാച്ചേരി സ്വദേശി തൊമ്മന്‍ ലിന്‍േറാ എന്ന ലിന്‍േറാക്കൊപ്പം പൊലീസ് പിടികൂടി. കോര്‍പറേഷന്‍െറ മാറ്റാമ്പുറം പുനരധിവാസ ഫ്ളാറ്റില്‍നിന്നാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ വിയ്യൂര്‍ പൊലീസ് ഇവരെ പിടികൂടിയത്. മുപ്പതോളം കേസുകളില്‍ പ്രതിയായ കടവി രഞ്ജിത്ത് ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കത്തെിയത്. ഫ്ളാറ്റിലത്തെിയ പൊലീസിനെ സഹായി ലിന്‍േറാ വാതില്‍ക്കല്‍വെച്ച് വടിവാള്‍ വീശി തടഞ്ഞു. എസ്.ഐ മഞ്ജുനാഥിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഫ്ളാറ്റിന്‍െറ മറ്റൊരു ഭാഗത്തുകൂടി കടവി രഞ്ജിത്ത് ഓടിപ്പോകുന്നത് പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പൊലീസ് സംഘം കടവിയെ പിന്തുടര്‍ന്ന് പിടികൂടി. സി.പി.ഒമാരായ ജോര്‍ജ്, സുധീര്‍, മനോജ്, ശിവദാസ് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കോര്‍പറേഷന്‍െറ പൂളയ്ക്കലിലെ ഫ്ളാറ്റില്‍ രഞ്ജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചുകടന്ന് വീട്ടുകാരെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞ കടവിയെ പൊലീസ് പിടികൂടിയത്. ഒളിവിലായിരുന്നപ്പോഴും ഇയാള്‍ ഈ പ്രദേശത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.