ചാലക്കുടി: കോട്ടാറ്റിലെയും സാമ്പാളൂരിലെയും കപ്പേളകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കപ്പേള തകര്‍ത്തവരെ ഉടന്‍ പിടികൂടണമെന്ന് വ്യക്തികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. സാമ്പാളൂര്‍ തീര്‍ഥാടന കേന്ദ്രത്തിലെ കപ്പേള സന്ദര്‍ശിച്ച് പ്രഫ. റിച്ചാര്‍ഡ് ഹേ എം.പി ആക്രമണത്തെ അപലപിച്ചു. ഇത്തരം ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ളെന്ന് പറഞ്ഞ അദ്ദേഹം സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്ന് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ഇന്നസെന്‍റ് എം.പി ആവശ്യപ്പെട്ടു. അനേകരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഇത്തരം സാമൂഹികദ്രോഹികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എം നേതാക്കളായ പി.കെ. ഡേവീസ്, സി.ഡി. പോള്‍സണ്‍, ടി.എ. ജോണി, ടി.പി. ജോണി എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ആരാധനാലയങ്ങളുടെ നേര്‍ക്കുള്ള ഏതൊരു ആക്രമണവും എതിര്‍ക്കപ്പെടേണ്ടതാണെന്നും സംഭവത്തിന്‍െറ ഗൗരവം വേണ്ട പ്രാധാന്യത്തോടെ സര്‍ക്കാറിനെ അറിയിക്കുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരായ ജിജി ജോസഫ്, ഡെന്നി ജോസഫ് വെളിയത്ത്, കെ.എ. സുരേഷ് തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ആരാധനാലയങ്ങളും മതവിശ്വാസ സ്ഥാപനങ്ങളും ഇനിയും തകര്‍ക്കപ്പെട്ടുകൂടാ എന്ന സന്ദേശമുയര്‍ത്തി സാമ്പാളൂര്‍ തീര്‍ഥാടന കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് ഐ. കണ്ണത്ത് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി, രൂപത ചാന്‍സലര്‍ ഫാ. തോംസണ്‍ കാവലംകുഴി, ഫാ. ക്ളീറ്റസ് കോച്ചേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടാറ്റ് കപ്പേള തകര്‍ത്തതില്‍ കോട്ടാറ്റ് ഇടവകയോഗം പ്രതിഷേധം രേഖപ്പെടുത്തി. ദു$ഖസൂചകമായി കപ്പേളയിലേക്ക് റാലി നടത്തി. ഫാ. ജോഷി കല്ളേലി, ഫാ. ജോര്‍ജ് കാട്ടാളന്‍, ട്രസ്റ്റി പോളച്ചന്‍ പതിയാപറമ്പില്‍, ജോസ് കണ്ണൂക്കാടന്‍ എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറേ ചാലക്കുടി ഇടവക പ്രതിഷേധിച്ചു. വികാരി ഫാ. ജോസ് പാലാട്ടി, ഫാ. ബിനേഷ് മാങ്കൂട്ടത്തില്‍, ട്രസ്റ്റി ജോയ് തേരാമ്പിള്ളി ജേക്കബ് അരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടാറ്റിലെയും സാമ്പാളൂരിലെയും കപ്പേളകള്‍ സാമൂഹികദ്രോഹികള്‍ തകര്‍ത്തതില്‍ ചാലക്കുടി നിയോജകമണ്ഡലം എന്‍.ഡി.എ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. എന്‍.ഡി.എ നേതാക്കളായ കെ.എ. ഉണ്ണികൃഷ്ണന്‍, ടി.വി. ഷാജി, കെ.ജി. സുന്ദരന്‍, കെ.എം. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. മാള: സ്റ്റെനിസിലാവോസ് പള്ളി വാതില്‍ തകര്‍ത്ത് വിശുദ്ധമായ ചന്ദ്രഗല കവരുകയും അമ്പഴക്കാട്, കോട്ടറ്റ് കപ്പേള രൂപക്കൂട് എന്നിവ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മാള പ്രതികരണവേദി പ്രതിഷേധിച്ചു. സംഭവത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പ്രസിഡന്‍റ് സലാം ചൊവ്വര, വി.എസ്. മുഹമ്മദ് നിസാര്‍, അബ്ദുല്‍ കരീം, കെ.കെ. ഹര്‍ഷാദ് കടവില്‍, സജീവന്‍, ജോണ്‍സണ്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.