പാവറട്ടി: തുടര്‍ച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും മേഖലയില്‍ മൂന്നുവീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാറ്റില്‍ മരങ്ങളും തെങ്ങളുകളും വീണും വെള്ളത്തില്‍ കുതിര്‍ന്നുമാണ് വീടുകള്‍ തകര്‍ന്നത്. വെന്മേനാട് കോന്നന്‍ബസാറില്‍ കനത്ത മഴയില്‍ വീടിന്‍െറ പിന്‍ഭാഗം തകര്‍ന്നുവീണു. കോരിശ്ശേരി സുഗതന്‍െറ വീടാണ് വെള്ളിയാഴ്ച രാത്രി തകര്‍ന്നത്. സുഗതന്‍െറ ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍, വില്ളേജ് ഓഫിസര്‍ സി. അജയഘോഷ്, വാര്‍ഡംഗം അബു വടക്കയില്‍ എന്നിവര്‍ സംഭവം സന്ദര്‍ശിച്ചു. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിലെ മുനമ്പം കോളനിയില്‍ തെങ്ങുവീണ് രണ്ട് വീടുകള്‍ തകര്‍ന്നു. ഓട് വീണ് യുവാവിന് പുറത്തും തലയിലും പരിക്കേറ്റു. ഇയാളെ തൊയക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി. വെള്ളിയാഴ്ച വൈകീട്ട് വീശിയ കാറ്റിലാണ് അപകടം. കൂത്തോട്ടുങ്ങല്‍ കുമാരന്‍െറ മകള്‍ ദാക്ഷായണി, കടവില ചേറ്റുപുഴക്കല്‍ ശങ്കരന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ദാക്ഷായണിയുടെ മകന്‍ ഷിബിനാണ് (35) പരിക്കേറ്റത്. മരങ്ങള്‍ വീണ് വെങ്കിടങ്ങ് പഞ്ചായത്തിലെ നീരട്ടി വേലായുധന്‍െറ വീട് ഭാഗികമായി തകര്‍ന്നു. അയ്യപ്പന്‍മാടില്‍ കാമ്പാറന്‍ ദാസന്‍െറ വീടിന്‍െറ മുകളിലെ ഇരുമ്പ് ഷീറ്റുകള്‍ പറന്നുപോയി. മാമ്പറത്ത് ഷേഖിന്‍െറ വീട്ടുവളപ്പിലെ വാഴകൃഷി നശിച്ചു. ഏനാമാക്കല്‍ പള്ളിനടയിലെ കിടങ്ങന്‍ പാവുണ്ണി പോളിന്‍െറ വീടും തെങ്ങുവീണ് ഭാഗികമായി തകര്‍ന്നു. കോഞ്ചിറയില്‍ കാറ്റിലും മഴയിലും കോഞ്ചിറ കോറത്ത് പ്രഭാകരന്‍െറ വീടും പൂര്‍ണമായും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.