ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹവുമായി മൂന്നുനാള്‍

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാടോടി യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ മൂന്നുനാള്‍ ആശുപത്രിയില്‍ കാത്തിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവാഴ്ച്ച വൈകീട്ട് മരിച്ച പട്ടാമ്പി പളളിപ്പുറം ബാബുവിന്‍െറ ഭാര്യ പാര്‍വതിയുടെ (35) മൃതദേഹമാണ് അധികൃതരുടെ ‘സാങ്കേതികക്കുരുക്കി’ല്‍ കുടുങ്ങിയത്. വയറുവേദന മൂലം ഒരാഴ്ച മുമ്പ് ആശുപത്രിയിലത്തെിയ പാര്‍വതി ചൊവ്വാഴ്ച മെഡിസിന്‍ ഐ.സി.യുവിലാണ് മരിച്ചത്. അന്ന് വൈകീട്ട് മൃതദേഹം മോര്‍ച്ചറിയിലെ ശീതികരണ മുറിയില്‍ സ്ഥലമില്ളെന്ന് പറഞ്ഞ് രാത്രിയില്‍ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. അങ്ങോട്ട് പോകാന്‍ ആംബുലന്‍സ് കിട്ടാതെ മൃതദേഹവുമായി മഴയത്ത് കുറെ നേരം കാത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സ്വകാര്യ ആംബുലന്‍സിന് നല്‍കാന്‍ പണം ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ദീര്‍ഘനേരം കാത്തിരുന്നിട്ടാണ് കിട്ടിയത്. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം വിട്ടുകിട്ടണമെങ്കിലുള്ള നിയമപ്രശ്നങ്ങള്‍ സങ്കീര്‍ണമായതിനാല്‍ പ്രശ്നം വീണ്ടും കുരുങ്ങി. കൂടെയുണ്ടായിരുന്നവര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷംസദ് ബീഗത്തിനോട് പ്രശ്നം അവതരിപ്പിച്ചപ്പോള്‍ അവര്‍ ഇടപെട്ട്് ആംബുലന്‍സ് ശരിയാക്കി വെള്ളിയാഴ്ച വൈകീട്ട് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലാലൂരില്‍ സംസ്കരിച്ചു. മോര്‍ച്ചറിയില്‍ ചൊവ്വാഴ്ച വൈകീട്ട് എട്ട് ശീതീകരണ റാക്കുകള്‍ ഒഴിഞ്ഞ് കിടന്നപ്പോഴാണ് യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.