ജില്ലാ ബുക്ക് ഡിപ്പോ നവീകരിക്കും –മന്ത്രി സി. രവീന്ദ്രനാഥ്

തൃശൂര്‍: തകര്‍ച്ച നേരിടുന്ന ജില്ലാ പാഠപുസ്തക ഡിപ്പോ ഉടന്‍ നവീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തൃശൂര്‍ വെളിയന്നയൂരിലെ ബുക്ക് ഡിപ്പോയില്‍ സ്ഥലപരിമിതി മൂലം പാഠപുസ്തകങ്ങള്‍ വരാന്തയില്‍ കൂട്ടിയിട്ട് മഴ നനയുകയാണെന്ന് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതിനത്തെുടര്‍ന്ന് മന്ത്രി ഡിപ്പോ സന്ദര്‍ശിച്ചു. വാര്‍ത്ത വന്നതിനത്തെുടര്‍ന്ന് മന്ത്രി ഡി.പി.ഐയോട് വിശദീകരണം തേടിയിരുന്നു. തൃശൂരിലത്തെുമ്പോള്‍ ഡിപ്പോ സന്ദര്‍ശിക്കുമെന്ന് അറിയിച്ചതനുസരിച്ചാണ് ഇന്നലെ വന്നത്. വരാന്തയില്‍ മഴ നനഞ്ഞ് കിടന്ന പാഠപുസ്തകങ്ങള്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഡിപ്പോയിലത്തെിയത്. പുസ്തകങ്ങള്‍ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി ബുക്ക് ഡിപ്പോകള്‍ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വെളിയന്നൂരിലെ ഡിപ്പോയില്‍ പുസ്തകങ്ങള്‍ വരാന്തയില്‍ മഴ നനഞ്ഞ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രശ്നപരിഹാരത്തിന് നേരിട്ട് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ സര്‍ക്കാര്‍ ,എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്.കെ.ബി.പി.എസിനാണ് പുസ്തക വിതരണത്തിന്‍െറ ചുമതല. ജില്ലയില്‍ 82 ഹൈസ്കൂളുകളും 55 യു.പി.സ്കൂളും 120 എല്‍.പി സ്കൂളുകളും അടക്കം 257 സര്‍ക്കാര്‍ സ്കൂളുകളിലേക്കും 683 എയ്ഡഡ് , 63 അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കുമുള്ള കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് വെളിയന്നൂരിലെ ഡിപ്പോയില്‍ നിന്നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.