സ്നേഹപ്പൊതിയുമായി വിദ്യാര്‍ഥികളത്തെി

തൃശൂര്‍: ആക്ട്സിന്‍െറ നേതൃത്വത്തില്‍ ‘സ്നേഹപ്പൊതി’ വിതരണം തുടങ്ങി. തൃശൂര്‍ നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഉച്ചഭക്ഷണപ്പൊതികള്‍ ആക്ട്സ് പ്രവര്‍ത്തകര്‍ ശേഖരിച്ച് വിശക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി സാമൂഹികപ്രവര്‍ത്തകന്‍ തെരുവോരം മുരുകന്‍ ഉദ്ഘാടനം ചെയ്തു. സ്വരാജ് റൗണ്ടില്‍ പഴയ ജില്ലാ ആശുപത്രിക്ക് മുന്നിലാണ് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നത്. അരണാട്ടുകര ഇന്‍ഫന്‍റ് ജീസസ് കോണ്‍വന്‍റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ ശേഖരിച്ച 60ഓളം ഭക്ഷണപ്പൊതികള്‍ തെരുവോരം മുരുകന് കൈമാറി. അധ്യാപികമാരായ സിസ്റ്റര്‍ ഇസബെല്‍, സിസ്റ്റര്‍ ആന്‍ ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികള്‍ ഭക്ഷണപ്പൊതിയുമായി എത്തിയത്. വൈസ് പ്രസിഡന്‍റ് ടി.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ആക്ട്സ് ജനറല്‍ സെക്രട്ടറിയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍, സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, ആക്ട്സ് തൃശൂര്‍ ബ്രാഞ്ച് രക്ഷാധികാരി ടി.എസ്. രംഗനാഥന്‍, പ്രസിഡന്‍റ് സി.എസ്. ധനന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സ്കൂളുകള്‍, സ്ഥാപനങ്ങള്‍, ക്ളബുകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് 2321500, 9037161099, 9349985290 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.