ദലിത് ബാലികയെ പീഡിപ്പിച്ച സംഭവം ഒതുക്കിത്തീര്‍ത്തെന്ന് പരാതി

തൃശൂര്‍: പത്തുവയസ്സുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം രക്ഷിതാക്കളും പ്രതിയും ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തെന്ന് പരാതി. പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പിതാവിന്‍െറ സുഹൃത്ത് പീഡിപ്പിച്ചെന്നാണ് പരാതി. ചെല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ 30ന് പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയിട്ടും ഫലമുണ്ടായില്ല. പ്രതിയില്‍നിന്ന് പണം വാങ്ങി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കേസ് ഒതുക്കിയെന്നും പരാതിയില്ളെന്ന് അവര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പൊലീസ് സ്വമേധയാ കേസെടുത്ത് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സിന്‍േറാ വല്ലച്ചിറക്കാരന്‍, കണ്ണന്‍ കുരുതുകുളങ്ങര, എം.സി. തൈക്കാട്, സതീശന്‍ കോനിക്കര, പി.ബി. ഹരിദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.