ആമ്പല്ലൂര്‍: രാപ്പാള്‍ പള്ളം മൈത്രി നഗറില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. രാപ്പാള്‍ പള്ളം കോരത്തേരി വീട്ടില്‍ മനോജാണ് (40) പിടിയിലായത്. ഇയാള്‍ കൊടുങ്ങല്ലൂര്‍, പുതുക്കാട്, കൊടകര, വരന്തരപ്പിള്ളി സ്റ്റേഷനുകളില്‍ അടിപിടി, മോഷണം തുടങ്ങി എട്ടോളം കേസുകളില്‍ പ്രതിയാണ്. രാപ്പാള്‍ മൈത്രി നഗര്‍ ഇട്ടിയാടന്‍ ചന്ദ്രന്‍െറ മകന്‍ കണ്ണനാണ് (40) കൊല്ലപ്പെട്ടത്. കണ്ണന്‍െറ സുഹൃത്തുക്കള്‍ പ്രദേശത്ത് വരുന്നതുമായി ബന്ധപ്പെട്ട് മനോജുമായി തര്‍ക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കണ്ണനെ ഫോണില്‍ വിളിച്ച് വരുത്തി മനോജ് ഈ വിഷയം സംസാരിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ മനോജ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കണ്ണനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് ഓടുന്നതിനിടെ കണ്ണനെ കുത്തിയെന്ന് പരിസരവാസികളോട് മനോജ് പറഞ്ഞിരുന്നു. നാട്ടുകാര്‍ ഇയാളെ പുതുക്കാട് താലൂക്കാശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ പുതുക്കാട് പൊലീസ് മനോജിനെ വീട്ടില്‍നിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ സ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീട്ടില്‍നിന്ന് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പുതുക്കാട് സി.ഐ കെ.എന്‍. ഷാജിമോന്‍, എസ്.ഐ വി. സജീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കണ്ണന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ സംസ്കാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.