വാടാനപ്പള്ളി: തളിക്കുളത്ത് കഴിഞ്ഞ രാത്രിയുണ്ടായ മിന്നലില്‍ യുവതിക്ക് പരിക്ക്. അഞ്ച് വീടുകള്‍ക്ക് നാശം. പലയിടത്തും വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. കുഞ്ഞും സ്ത്രീകളുമടക്കം നിരവധി പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തളിക്കുളം പടിഞ്ഞാറ് അമ്പലത്ത് വീട്ടില്‍ കുല്‍സു സുലൈമാന്‍, അമ്പലത്ത് വീട്ടില്‍ ഫാത്തിമ, മായംതെരിയകത്ത് വീട്ടില്‍ പരേതനായ നബീസ, നാലകത്ത് പുരക്കല്‍ അബ്ദുല്‍ ജലീല്‍, ഇടശേരി ബീച്ച് ആലുങ്ങല്‍ പരേതനായ ധര്‍മന്‍െറ ഭാര്യ കമല എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. മിന്നലില്‍ തലക്കും കണ്ണിനും ഷോക്കേറ്റ കുല്‍സു സുലൈമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലോടെയുണ്ടായ മിന്നലില്‍ ഇവരുടെ വീട്ടിനുള്ളിലെ സ്വിച്ചുകള്‍ പൊട്ടിത്തെറിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഉണ്ടായ മിന്നലില്‍ തകര്‍ന്ന ഇവരുടെ വീട് അടുത്തിടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഫാത്തിമയുടെ വീട്ടിലെ ഫാനും വൈദ്യുതി ഉപകരണങ്ങളും നബീസയുടെ വീട്ടിലെ ടി.വിയും അബ്ദുല്‍ ജലീലിന്‍െറ വീട്ടിലെ അഞ്ച് ഫാനുകളും നശിച്ചു. കമലയുടെ വീടിന് നാലിടത്ത് വിള്ളലേറ്റു. സ്വിച്ച് ബോര്‍ഡും സ്വിച്ചുകളും പൊട്ടിത്തെറിച്ചു. ഉറങ്ങുകയായിരുന്ന കമല, മകള്‍ സുരഭി, ഇവരുടെ മകള്‍ സാരഖി വീട്ടിലുണ്ടായിരുന്ന പള്ളത്ത് ലീല, കോലശേരി നിവിന്‍ എന്നിവര്‍ക്ക് ശരീരത്തില്‍ തരിപ്പ് അനുഭവപ്പെട്ടു. തൊട്ടടുത്തുള്ള സ്വിച്ച് ബോര്‍ഡുകള്‍ തകര്‍ന്നിട്ടും ഇവര്‍ക്ക് കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രജനി, വൈസ് പ്രസിഡന്‍റ് എം.കെ. ബാബു അംഗങ്ങളായ സജിത, സന്ധ്യ രാമകൃഷ്ണന്‍, ഇ.പി.കെ. സുഭാഷിതന്‍, ഷിഹാബ്, പി.എസ്. സുല്‍ഫിക്കര്‍, പ്രമീള സുദര്‍ശനന്‍, തളിക്കുളം വില്ളേജോഫിസര്‍ എന്നിവര്‍ വീടുകളിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.