ഞായറാഴ്ച മുതല്‍ വൈദ്യുതോല്‍പാദനം മുടങ്ങും

അതിരപ്പിള്ളി: പെരിങ്ങല്‍ക്കുത്ത് വൈദ്യുതോല്‍പാദന കേന്ദ്രത്തില്‍ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ ഞായറാഴ്ച മുതല്‍ വൈദ്യുതോല്‍പാദനം മുടങ്ങും. 19ന് ശേഷമെ പെരിങ്ങല്‍ക്കുത്തില്‍ വീണ്ടും വൈദ്യുതി ഉല്‍പാദനം ആരംഭിക്കൂ. ടണലിനോടനുബന്ധിച്ചുള്ള സെര്‍ജ് ടാങ്ക് മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പണികളാണ് നടക്കുന്നത്. പെന്‍സ്റ്റോക് പൈപ്പുകളിലും വാല്‍വുകളിലും പണി നടത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പണികള്‍ക്കായി പവര്‍ഹൗസ് ഷട്ട് ടൗണ്‍ ചെയ്യുക. അതോടെ ടണല്‍ വറ്റിക്കല്‍ ആരംഭിക്കും. രാത്രി എട്ടോടെ ഇതു പൂര്‍ത്തിയാകും. ഞായറാഴ്ച അതിരപ്പിള്ളി സന്ദര്‍ശകരെ ബാധിക്കാതിരിക്കാനാണ് പെരിങ്ങലിലെ പണികള്‍ ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്നത്. നാല് മണിക്കൂറാണ് അവിടെനിന്ന് അതിരപ്പിള്ളിയില്‍ വെള്ളമത്തൊന്‍ വേണ്ട സമയം. അതിനാല്‍ അതിരപ്പിള്ളി -വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളില്‍ വെള്ളക്കുറവ് വൈകീട്ട് ആറുമണിയോടെ മാത്രമേ ഉണ്ടാവുകയുള്ളൂ. മഴ പെയ്തതിനാലും ചാര്‍പ്പയില്‍ നിന്നുള്ള വെള്ളം എത്തുന്നതിനാലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെള്ളച്ചാട്ടത്തെ ഇത് ബാധിക്കാനിടയില്ളെന്നാണ് അധികൃതര്‍ കരുതുന്നത്. പുഴയിലെ ഇറിഗേഷന്‍ പദ്ധതികളെയും ബാധിക്കില്ല. അഥവാ ജലനിരപ്പില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ സ്ളൂയിസ് വാല്‍വ് തുറന്ന് വെള്ളം വിടാനുള്ള അനുമതി ബോര്‍ഡ് നേരത്തെ നല്‍കിയിട്ടുണ്ട്. ടണലിലൂടെ ജനറേറ്ററിലേക്ക് മരത്തടികളും മറ്റു മാലിന്യങ്ങളും വന്നത്തെുന്നത് തടയുന്ന സെര്‍ജി ടാങ്കില്‍ പണികള്‍ നടത്തണമെങ്കില്‍ ടണല്‍ വറ്റിക്കണം. ട്രാഷ് ടാങ്കിന്‍െറ ഒരുഭാഗം മുറിച്ചുമാറ്റി പകരം പുതിയത് സ്ഥാപിക്കലാണ് ഇവിടെ നടക്കുന്ന പ്രധാന ജോലി. 18 ടണ്‍ ഭാരമാണ് ഇതിനുള്ളത്. ഇതു ക്രെയിന്‍ ഉപയോഗിച്ച് മാറ്റേണ്ടി വരും. പകരം സ്ഥാപിക്കാനുള്ളത് എറണാകുളത്തെ കമ്പനിയില്‍ നിന്ന് അടുത്ത ദിവസം പെരിങ്ങലിലത്തെും. ദിവസങ്ങള്‍ നീളുന്ന ജോലിയാണിത്. അതിനാല്‍ രണ്ടാഴ്ചത്തേക്ക് വൈദ്യുതി ഉല്‍പാദനം നടത്താനാവില്ല. ഡെ.ചീഫ് എന്‍ജിനീയര്‍ സി.ആര്‍. സുരേഷിന്‍െറയും എക്സി.എന്‍ജിനീയര്‍ എന്‍.പി. ജോബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ഓളം ജീവനക്കാരാണ് അറ്റകുറ്റപ്പണി നടത്തുക. കഴിഞ്ഞ വര്‍ഷം ഡാം സേഫ്ടി ഓഫിസറുടെ നേതൃത്വത്തില്‍ പെരിങ്ങല്‍ക്കുത്ത് ടണലില്‍ നടത്തിയ പരിശോധനയില്‍ ഏതാനും കേടുപാടുകള്‍ സെര്‍ജി ടാങ്കില്‍ കണ്ടത്തെിയിരുന്നു. എന്നാല്‍ അന്ന് പണികളൊന്നും ചെയ്തിരുന്നില്ല. ടണല്‍ പരിശോധനയുടെ ഘട്ടത്തില്‍ തീരുമാനിക്കപ്പെട്ടതായിരുന്നു അറ്റകുറ്റപ്പണികള്‍. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെക്കുന്നത് ജലവിതരണത്തെ ബാധിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി ഇപ്പോള്‍ ആരംഭിക്കുന്നത്. 52 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പെരിങ്ങല്‍കുത്ത് ഡാം 1957ലാണ് ആരംഭിച്ചത്. അതിനിടെ കഴിഞ്ഞ 50 വര്‍ഷമായി കാര്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.