നായ്ക്കനാലിലെ അപകടം അധികൃതരുടെ കണ്ണ് തുറപ്പിച്ചു

തൃശൂര്‍: ബസുകളുടെ പരിശോധിക്കാനിറങ്ങിയ പൊലീസും മോട്ടോര്‍വാഹന വകുപ്പും കണ്ടത്തെിയത് നിയമലംഘനങ്ങളുടെ ഘോഷയാത. 95 സ്വകാര്യ ബസുകളും, ആറ് കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് പരിശോധിച്ചത്. സ്വകാര്യ ബസുകളില്‍ അഞ്ച് ബസുകള്‍ മാത്രമാണ് പേരിനെങ്കിലും കാര്യക്ഷമതയോടെ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ബസിന് മാത്രമാണ് കാര്യക്ഷമതയുള്ളതായി കണ്ടത്തെിയത്. നായ്ക്കനാല്‍ ജംഗ്ഷനില്‍ ബസ് സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വേഗവും സുരക്ഷയും പരിശോധിക്കുന്ന നടപടിയുമായി പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തപരിശോധനയ്ക്കിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസുള്‍പ്പെടെ തേയ്മാനം സംഭവിച്ച ടയറുകളുമായാണ് സര്‍വീസ് നടത്തുന്നത്. എയര്‍ഹോണ്‍ ഘടിപ്പിച്ചതും വേഗപ്പൂട്ടും ബ്രേക്കും ഇല്ലാത്തതുമായ നിരവധി ബസുകളും കണ്ടത്തെിയെന്ന് അധികൃതര്‍ പറഞ്ഞു. വടക്കേ, ശക്തന്‍ ബസ് സ്റ്റാന്‍ഡുകളിലത്തെിയായിരുന്നു പരിശോധന. റൗണ്ടില്‍ നിയന്ത്രിത വേഗമേ പാടുള്ളൂ എന്നിരിക്കെ സിഗ്നല്‍ ജംഗ്ഷനിലുള്‍പ്പെടെ നിയമപാലകരുടെ കണ്‍മുന്നിലൂടെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ബസ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ലഹരി വസ്തു പരിശോധനയില്‍ നിരവധി ബസ് ഡ്രൈവര്‍മാരും ക്ളീനര്‍മാരും കണ്ടക്ടര്‍മാരും കുടുങ്ങിയിരുന്നു. അന്നും ബസുകളുടെ വേഗവും സുരക്ഷയും പരിശോധിക്കാന്‍ പൊലീസ് മിനക്കെട്ടിരുന്നില്ല. നായ്ക്കാനാലിലെ അപകടം അമിത വേഗമാണെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് ട്രാഫിക് എസ്.ഐ ഫറൂഖ് ഉമ്മര്‍അലിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന നടത്തിയത്. മഴക്കാലത്ത് അപകടം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി പൊലീസ് ഓപ്പറേഷന്‍ റെയിന്‍ബോ ആരംഭിച്ചിട്ടുണ്ടെങ്കിലും നിരത്തുകളില്‍ സ്വകാര്യവാഹനങ്ങളുടെ അമിതവേഗത്തിന് നിയന്ത്രണം വന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.