തൃശൂര്‍: പുനരധിവാസ കേന്ദ്രം നോക്കുകുത്തിയായി; നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ വഴിയോരത്തതുതന്നെ. കനത്ത വെയിലിന് പിന്നാലെ തിമിര്‍ത്ത മഴയിലും ജീവിക്കാനായി വഴിയോരങ്ങളില്‍ കച്ചവടം നടത്തുകയാണ് ഇവര്‍. കഴിഞ്ഞ ദിവസം ജില്ലാ ജനറല്‍ ആശുപത്രിയുടെ മതിലിടിഞ്ഞ് വഴിയോര കച്ചവടക്കാരന് പരിക്കേറ്റിരുന്നു. കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ കേന്ദ്രം തുറന്നുകൊടുത്താല്‍ പ്രശ്നത്തിന് പരിഹാരമാവും. 2015 സെപ്റ്റംബര്‍ 29നാണ് ശക്തന്‍ നഗറില്‍ കോര്‍പറേഷന്‍െറ വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. 314 പേരെ ഉടന്‍ പുനരധിവസിപ്പിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. ഒരുമാസം പിന്നിട്ടിട്ടും കേന്ദ്രം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ പിറ്റേന്ന് കച്ചവടക്കാര്‍ ഇവിടം കൈയേറിയിരുന്നു. തുടര്‍ന്ന് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലേറി. നേരത്തെ യു.ഡി.എഫ് ഭരണസമിതി തയാറാക്കിയ പട്ടിക ശരിയല്ളെന്ന് ആരോപിച്ച് പുതിയ പട്ടിക തയാറാക്കുമെന്ന് അറിയിച്ച് കൈയേറിയവരെ പുറത്താക്കി. ഏഴുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അതിനിടെ, കാല്‍നടക്കാര്‍ക്കും മറ്റും ബുദ്ധിമുട്ട് സൃഷ്ടിച്ച് വഴിയോര കച്ചവടം നടപ്പാതകളില്‍ തുടരുകയാണ്. 2013 മാര്‍ച്ചില്‍ ശക്തനില്‍നിന്നും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ഒഴിപ്പിച്ചവരാണ് കച്ചവടത്തിന് സ്ഥലം കിട്ടാതെ അലയുന്നത്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന് 2009ല്‍ പാര്‍ലമെന്‍റ് നിയമം പാസാക്കിയ ശേഷം രാജ്യത്ത് ആദ്യമായി തുടങ്ങുന്ന പുനരധിവാസ കേന്ദ്രമാണ് തൃശൂരിലേത്. ഐ.പി. പോള്‍ മേയറായിരിക്കെയാണ് ഇതിന് തീരുമാനമായത്. പട്ടികയില്‍ ഉള്‍പ്പെട്ട 314 പേരില്‍ പത്തുപേര്‍ ഇതിനകം മരിച്ചു. അവരുടെ നിയമപരമായ അവകാശിക്കായിരിക്കും സ്ഥലം അനുവദിക്കുകയെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു. ഒരുകോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ശക്തന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് പുറമേ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍നിന്നുള്ള 42 കച്ചവടക്കാരാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവിടെ പുനരധിവാസത്തിന് അര്‍ഹത നേടിയത്. അനുവദിക്കുന്ന സ്ഥലത്തിന്‍െറ വിസ്തീര്‍ണം അനുസരിച്ച് പത്ത് മുതല്‍ 30 രൂപ വരെയാണ് പ്രതിദിന വാടക. പച്ചക്കറി, ചെറുതും വലുതുമായ തുണിത്തരങ്ങള്‍, ചെരിപ്പ്, സ്റ്റേഷനറി, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പുനരധിവാസകേന്ദ്രത്തില്‍ ഉണ്ടാവുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. യു.ഡി.എഫ് കൗണ്‍സിലറായിരുന്ന സി.എസ്. ശ്രീനിവാസന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പട്ടിക തയാറാക്കിയത്. ഇതില്‍ ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പട്ടിക തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കും അതിന് നേതൃത്വം നല്‍കിയ അന്നത്തെ കൗണ്‍സിലര്‍മാര്‍ക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഇടതുപക്ഷത്തിന് ഭരണം ലഭിച്ചപ്പോള്‍ പട്ടിക ശരിയല്ളെന്ന് പറഞ്ഞ് അപാകത പരിഹരിക്കാന്‍ ഡിസംബറില്‍ നടപടി തുടങ്ങിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.