ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി ഇല്ലാത്തത് മൂലം പഞ്ചായത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തില്‍. കഴിഞ്ഞ ആറുമാസമായി പഞ്ചായത്തിലെ ഭരണപരമായ കാര്യങ്ങള്‍ പലതും പ്രതിസന്ധിയിലാണ്. സെക്രട്ടറി ഇന്‍ ചാര്‍ജാണ് പഞ്ചായത്ത് രേഖകളില്‍ ഒപ്പിടുന്നതും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതും. എന്നാല്‍, സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കാന്‍ സെക്രട്ടറിക്ക് മാത്രമെ കഴിയുവെന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. അടുത്ത ദിവസം പഞ്ചായത്തിന്‍െറ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെ സെക്രട്ടറിയുടെ അഭാവം വലിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചായത്തോഫിസില്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്‍റും തമ്മിലുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് നിലവിലുള്ള സെക്രട്ടറിയെ സ്ഥലം മാറ്റിയത്. പുതിയ സെക്രട്ടറിയെ നിയമിക്കാന്‍ ശ്രമങ്ങള്‍ നടന്ന് വരുന്നതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയത് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. അടിയന്തരമായി പഞ്ചായത്തില്‍ സെക്രട്ടറിയെ നിയമിക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.