കൊടുങ്ങല്ലൂര്‍: സാക്ഷിയായി പൊലീസ് സ്റ്റേഷനിലത്തെിയ ആള്‍ മറ്റൊരു കേസില്‍ പ്രതിയായി. ബി.ജെ.പി പ്രവര്‍ത്തകന്‍ എടവിലങ്ങ് വല്ലത്ത് കെല്ലപ്പെട്ട പ്രമോദ് കേസില്‍ സാക്ഷിയായത്തെിയ ബി.ജെ.പി പ്രവര്‍ത്തകന്‍ എടവിലങ്ങ് കുഞ്ഞൈനി മങ്കറ മനീഷാണ്(32) സംഘര്‍ഷദിവസം ബൈക്ക് യാത്രകാരന്‍െറ കാല്‍ തല്ലി ഒടിച്ചതിന് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് വിജയാഹ്ളാദദിനത്തിലാണ് പ്രമോദ് കൊല്ലപ്പെട്ടത്. വിജയാഹ്ളാദദിനത്തിലെ എല്‍.ഡി.എഫ് - ബി.ജെ.പി സംഘര്‍ഷത്തില്‍ ഉണ്ടായിരുന്ന മനീഷിനെ ആക്രമണത്തിന് സാക്ഷി പറയാനും അറസ്റ്റിലായ പ്രതികളെ തിരിച്ചറിയാനുമാണ് പൊലീസ് വിളിപ്പിച്ചത്. പ്രതികളെ അയാള്‍ തിരിച്ചറിയുകയും ചെയ്തു. സംഘര്‍ഷം നടന്ന എടവിലങ്ങ് സൊസൈറ്റിക്ക് മുന്നില്‍ ഘടിപ്പിച്ച സി.സി.ടി.വിയില്‍ നിന്ന് പൊലീസ് ശേഖരിച്ച ദൃശ്യം കൂടി പൊലീസ് അയാള്‍ക്കും കൂടെ വന്നവര്‍ക്കും കാണിച്ചുകൊടുത്തു. അതില്‍ സംഘര്‍ഷത്തിന് ശേഷം അതുവഴി പോയ ഒരു ബൈക്ക് യാത്രക്കാരന്‍െറ കാലില്‍ മനീഷ് വടികൊണ്ടടിക്കുന്ന ദൃശ്യമാണുണ്ടായിരുന്നത്. അടിയേറ്റ് കാലിന്‍െറ എല്ല് പൊട്ടിയ യുവാവിന്‍െറ പരാതിയില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍ പ്രതി മനീഷാണെന്ന കാര്യം പൊലീസ് രഹസ്യമായി വെച്ചു. ഇയാളെ പ്രമോദ് കേസിലെ പ്രതികളായ സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യും മുമ്പ് പിടികൂടിയാലുണ്ടാകുന്ന പുകില്‍ ഓര്‍ത്താണ് അറസ്റ്റിന് മുതിരാതിരുന്നത്. വ്യാഴാഴ്ച സി.ഐ ഓഫിസില്‍ സി.പി.എം കാരായ പ്രതികളെ തിരിച്ചറിഞ്ഞതിന് പിറകെ സി.സി.ടി.വി ദൃശ്യം കാണിച്ചുകൊടുത്ത് പൊലീസ് മനീഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.