ഗുരുവായൂര്‍: പാരിഷ് ഹാളില്‍ കാറ്ററിങ്ങുകാരും വിവാഹ പാര്‍ട്ടിക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നത്തെിയ പൊലീസ് പള്ളിയുടെ വൈദിക മന്ദിരത്തില്‍ കയറി അതിക്രമം കാട്ടി. കാവീട് സെന്‍റ് ജോസഫ് പള്ളിയോട് ചേര്‍ന്നുള്ള സാന്‍ ജോസ് പാരിഷ് ഹാളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ ഗുരുവായൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസാണ് വൈദിക മന്ദിരത്തില്‍ കയറി ലാത്തിവീശിയത്. വികാരി ഫാ. സിറിയക് ചാലിശേരിയുടെ അഭ്യര്‍ഥന അവഗണിച്ചായിരുന്നു പൊലീസ് അതിക്രമം. പള്ളി ട്രസ്റ്റിയടക്കം നാലുപേര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു. ബുധനാഴ്ച രാത്രി 10ഓടെ പള്ളിയുടെ ഹാളില്‍ അക്രമം നടക്കുന്നതറിഞ്ഞ് വൈദിക മന്ദിരത്തില്‍ എത്തിയവരെയാണ് പൊലീസ് മര്‍ദിച്ചത്. ആക്രമണം നടത്തിയവര്‍ വൈദിക മന്ദിരത്തിലേക്ക് ഓടിക്കയറിയെന്ന തെറ്റായ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് ലാത്തിവീശിയതത്രേ. പള്ളി ട്രസ്റ്റി ജോബി വടക്കന്‍ (40), ചൊവ്വല്ലൂര്‍ അഭിജിത്ത് (23), മേലിട്ട് ജോസഫ് (46), വര്‍ഗീസ് പുലിക്കോട്ടില്‍ (22) എന്നിവര്‍ക്കാണ് ലാത്തിയടിയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വിവാഹ ഹാളില്‍ കാറ്ററിങ്ങുകാരും വിവാഹ പാര്‍ട്ടിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ട 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹത്തിനത്തെിയ അണ്ടത്തോട് ചെമ്പ്ര നാരായണന്‍െറ ഭാര്യ യശോദ (62), മുളങ്കുന്നത്തുകാവ് താഴത്തുവളപ്പില്‍ ഉണ്ണികൃഷ്ണന്‍െറ ഭാര്യ ഉഷ (49), മക്കളായ അജിത് (26), അഖില്‍ (22), ഇവരുടെ ബന്ധു പാവറട്ടി തളിയില്‍ കൃഷ്ണകുമാറിന്‍െറ ഭാര്യ ലിഷ (45), മകന്‍ ദിവിന്‍ കൃഷ്ണ, എളവള്ളി പറക്കാട് വട്ടംപറമ്പില്‍ പുരുഷോത്തമന്‍െറ ഭാര്യ ലളിത (65), ഇവരുടെ ബന്ധു ആല്‍ത്തറ കടിക്കാട് കാട്ടിശേരി ഷിതിന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്ററിങ് തൊഴിലാളികളായ താമരയൂര്‍ സ്വദേശികളായ പൊന്നരാശേരി പ്രസാദ് (20), കളത്തുപുറത്ത് സഞ്ജയ് (23), ബന്ധു കളത്തുപുറത്ത് വിഷ്ണു (18), വൈമേലിപറമ്പില്‍ അമല്‍ (22) എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തിന് രാഷ്ട്രീയമാനമുള്ളതായി പറയുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ വിവാഹം അലങ്കോലപ്പെടുത്താന്‍ സി.പി.എം പ്രവര്‍ത്തകരായ കാറ്ററിങ്ങുകാര്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഡി.വൈ.എഫ്.ഐക്കാരായ കാറ്ററിങ്ങുകാരെ ആര്‍.എസ്.എസുകാര്‍ ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. വിവാഹ പാര്‍ട്ടിക്കാരില്‍ പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാറ്ററിങ് സംഘത്തിലെ മൂന്നുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ അമലിനെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷം കണ്ടാണ് പള്ളി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്. പള്ളിയില്‍ ആക്രമണം നടത്തിയ പൊലീസുകാര്‍ പിന്നീട് പള്ളിയിലത്തെി തെറ്റിദ്ധാരണ മൂലമാണ് വൈദിക മന്ദിരത്തില്‍ കയറാനിടയാതെന്ന് അറിയിച്ചു. കമീഷണറുടെ നിര്‍ദേശ പ്രകാരം സി.ഐ എം. കൃഷ്ണന്‍ വ്യാഴാഴ്ച പള്ളിയിലത്തെി വികാരിയുമായി ചര്‍ച്ച നടത്തി. പൊലീസ് അതിക്രമത്തെക്കുറിച്ച് പള്ളി അധികൃതര്‍ പരാതി നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.