കാടുകുറ്റി: ചേട്ടന്മാര്‍ മൂവരും ഒന്നാം ക്ളാസില്‍ അധ്യാപികമാരുടെ മടിയിലിരുന്ന് അറിവിന്‍െറ ആദ്യക്ഷരം കുറിച്ചപ്പോള്‍ ആ രംഗത്തിന് കുഞ്ഞിപ്പെങ്ങള്‍ എല്‍.കെ.ജിക്കാരി ഐറിന്‍ സാക്ഷിയായി. ഒറ്റ പ്രസവത്തിലൂടെ വെളിച്ചം കണ്ട ആരോണ്‍, ആഷ്വിന്‍, ആല്‍ഫിന്‍ എന്നിവര്‍ക്ക് സ്കൂളിലെ അധ്യാപികമാര്‍ അറിവിന്‍െറ വെളിച്ചം പകര്‍ന്നു നല്‍കിയതും ഊഴം നോക്കാതെ ഒരുമിച്ചായിരുന്നു. കാടുകുറ്റി എല്‍.എഐ.യു.പി സ്കൂളിലെ അധ്യാപികമാരായ മേരി ലോപസ്, കെ.കെ.നിര്‍മല, ശോഭന ഷണ്‍മുഖം എന്നിവര്‍ മടിയിലിരുത്തിയാണ് ഒരേ സമയം ആദ്യക്ഷരം പകര്‍ന്നത്. അന്നനാട് മണ്ടിക്കുന്ന് മാളിയേക്കല്‍ ബിജുവിന്‍െറയും രജിതയുടെയും മക്കളാണ് ഇവര്‍. കാടുകുറ്റി എല്‍.എ.ഐ.യു.പി സ്കൂളില്‍ ആദ്യമായാണ് പ്രവേശനം നേടിയത്. ആരോണ്‍, ആഷ്വിന്‍, ആല്‍ഫിന്‍ എന്നിവര്‍ ഒന്നാം ക്ളാസിലാണ്. ഇളയ സഹോദരി ഐറിന്‍ എല്‍.കെ.ജി ക്ളാസിലാണ് . അതിനാല്‍ ചേട്ടന്മാരെപ്പോലെ ഇവള്‍ക്ക് ആദ്യക്ഷരം കുറിക്കാനായില്ല. അധ്യാപികമാര്‍ക്കും മറ്റുള്ളവര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുംവിധം ചേട്ടന്മാര്‍ മൂന്നുപേര്‍ക്കും ഒരേ ഛായയാണ്. ചേട്ടന്മാര്‍ മറ്റൊരു സ്കൂളിലാണ് യു.കെ.ജി പഠിച്ചത്. മാതാപിതാക്കള്‍ ഐറിനെ അവിടെ വിടാന്‍ ആലോചിച്ചെങ്കിലും ഒരേ സ്കൂളില്‍തന്നെ മതിയെന്നായിരുന്നു എല്ലാവരുടെയും വാശി. പ്രവേശനോത്സവത്തിന് പ്രധാന അധ്യാപിക ഐവി ലൂയീസ് നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.