തൃശൂര്‍: അങ്കമാലി-മണ്ണുത്തി ദേശീയപാതയില്‍ നേരത്തെയുളള ധാരണപ്രകാരം പൂര്‍ത്തിയാക്കേണ്ട അനുബന്ധ സൗകര്യങ്ങള്‍ കരാര്‍ കമ്പനി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ വി. രതീശന്‍. ഇതുസംബന്ധിച്ച് കമ്പനിക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ബി.ഡി. ദേവസി എം.എല്‍.എക്കൊപ്പം നടത്തിയ പരിശോധനക്കുശേഷമാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ചാലക്കുടി ചിറങ്ങര ജങ്ഷന് സമീപം സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാത്തതും പാര്‍ശ്വഭിത്തി നിര്‍മിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇവിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ചാലക്കുടി സൗത് ജങ്ഷന്‍െറ ഇരുഭാഗത്തും കരാര്‍ കമ്പനി ഡ്രെയിനേജ് ശരിയായി നിര്‍മിക്കാത്തത് മൂലം മഴക്കാലത്ത് വെള്ളക്കെട്ട് നേരിടുകയാണെന്ന് ജനപ്രതിനിധികള്‍ കലക്ടറെ അറിയിച്ചു. ഇക്കാര്യത്തില്‍ കരാര്‍ കമ്പനിയോടും ദേശീയപാത അധികൃതരോടും വിശദീകരണം തേടും. ഇവിടെ ഫൈ്ളഓവറിന് താഴെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും.ഡ്രയിനേജ് അടഞ്ഞു പോകുന്നതു മൂലം വെളളക്കെട്ട് ഭീഷണി നേരിടുന്ന മുരിങ്ങൂര്‍ ഡിവൈന്‍ റീട്രീറ്റ് സെന്‍ററിന് സമീപമുളള അണ്ടര്‍ പാസും സമീപസ്ഥലങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു. പല സ്ഥലങ്ങളിലും ഡ്രെയിനേജ് മൂടാത്തത് മൂലം കൊതുക് ശല്യവും മറ്റ് ശുചിത്വപ്രശ്നങ്ങളും നേരിടുന്നതായും കണ്ടത്തെി. കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസിന് സമീപമുള്ള സര്‍വിസ് റോഡിന്‍െറ നിര്‍മാണവും അപൂര്‍ണമാണ്. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ളെങ്കില്‍ കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വേണ്ടി വന്നാല്‍ ജില്ലാ മജിസ്ട്രേട്ടിന്‍െറ അധികാരമുപയോഗിച്ച് പ്രോസിക്യൂഷന്‍ നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ഉഷാ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സണ്‍ , തൃശൂര്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) കെ. കാര്‍ത്തിക് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.