മെഡിക്കല്‍ എന്‍ട്രന്‍സ്: ജില്ലക്ക് മികച്ച ജയം

തൃശൂര്‍: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്ക് ജില്ലക്ക് തിളക്കമാര്‍ന്ന വിജയം നേടാനായെങ്കിലും പഴയ പ്രതാപത്തിലത്തൊനായില്ല. ആദ്യ പത്തു റാങ്കില്‍ അഞ്ചും എസ്.സി വിഭാഗത്തില്‍ രണ്ടാം റാങ്കും ജില്ല സ്വന്തമാക്കി. പരീക്ഷയെഴുതിയ 9,593 പേരില്‍ 8,748 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ആദ്യ 1000 റാങ്കില്‍ 70 പേര്‍ മാത്രമാണ് ജില്ലയില്‍ നിന്നുള്ളത്. ചാലക്കുടി പാലസ് റോഡില്‍ പുല്ലുക്കര ജോയിയുടെയും കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ അധ്യാപിക ജെസിയുടേയും മകന്‍ കെവിന്‍ ജോയ് ആണ് പൊതുവിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയത്. കെവിന്‍ നൂറു ശതമാനം മാര്‍ക്കോടെ ചാലക്കുടി സി.എം.ഐ പബ്ളിക് സ്കൂളില്‍ നിന്നാണ് പത്താം ക്ളാസ് പാസായത്. അഷ്ടമിച്ചിറ വിജയഗിരി പബ്ളിക് സ്കൂളില്‍ നിന്ന് 94.8ശതമാനം മാര്‍ക്കോടെ പ്ളസ് ടു പാസായി. എന്‍ട്രന്‍സ് പരിശീലനവും അവിടെയായിരുന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവ് കല്ളേപ്പടി മേലേപുരക്കല്‍ രാജന്‍-നീന ദമ്പതികളുടെ മകന്‍ അരവിന്ദ് രാജനാണ് എസ്.സി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയത്. തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും പ്ളസ്ടു കഴിഞ്ഞ അരവിന്ദന്‍െറ അച്ഛന്‍ രാജന്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ സൂപ്രണ്ടാണ്. അമ്മ നീന വീട്ടമ്മ. ബിടെക് വിദ്യാര്‍ഥിനി സ്വാതിയാണ് സഹോദരി. എസ്.എസ്.എല്‍.സിക്ക് 96 ശതമാനവും പ്ളസ് ടുവിന് 95 ശതമാനവും മാര്‍ക്ക് നേടിയിരുന്നു. 2014 അധ്യാപനവര്‍ഷത്തില്‍ പ്ളസ്ടു പൂര്‍ത്തിയാക്കിയ ശേഷം പാലായിലെ പരിശീലന കേന്ദ്രത്തിലാണ് എന്‍ട്രന്‍സ് പരിശീലനം പൂര്‍ത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.