തൃശൂര്‍: മൂന്നുവര്‍ഷമായി തരിശിട്ട കണിമംഗലം പാടശേഖരത്തില്‍ നവംബറില്‍ കൃഷിയിറക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ കണിമംഗലം പാടശേഖരം സന്ദര്‍ശിച്ച് സമിതി പ്രവര്‍ത്തകരും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമിതിയുടെ കുഴപ്പം കൊണ്ടാണ് കൃഷിയിറക്കാത്തതെന്ന് കര്‍ഷകര്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. പ്രവര്‍ത്തനം സ്തംഭിച്ച പാടശേഖരസമിതിക്കെതിരെ മന്ത്രി രൂക്ഷ വിമര്‍ശമുന്നയിച്ചു. രണ്ടു ദിവസത്തിനകം എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ആവശ്യമെങ്കില്‍ പാടശേഖര സമിതി പുന$സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തരിശിട്ട നിലങ്ങളെക്കുറിച്ചും ജില്ലയിലെ കാര്‍ഷിക മേഖലയെക്കുറിച്ചും ജില്ലാ കൃഷി ഓഫിസറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതായും മന്ത്രി പറഞ്ഞു. മധ്യകേരളത്തില്‍ കൃഷി വികസനത്തിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍ ഏജന്‍സിയാണ് തൃശൂര്‍-പൊന്നാനി കോള്‍വികസന അതോറിറ്റി. രാഷ്ട്രീയ തര്‍ക്കത്തത്തെുടര്‍ന്ന് അതോറിറ്റിക്ക് അധ്യക്ഷനില്ലാതെയും അവലോകനയോഗം പോലും മുടങ്ങിയും അനുവദിച്ച ഫണ്ട് ഉപയോഗിക്കാതെയും നിര്‍ജീവമാണ്. തൃശൂര്‍-മലപ്പുറം ജില്ലകളിലെ നെല്‍കൃഷിയുടെ സമഗ്രവികസനത്തിന് കൃഷി വകുപ്പിന്‍െറ നിയന്ത്രണത്തില്‍ രൂപവത്കരിച്ചതാണ് അതോറിറ്റി. തൃശൂര്‍ എം.പി ചെയര്‍മാനാകണമെന്നാണ് അതോറിറ്റി വ്യവസ്ഥ. ഇതനുസരിച്ച് പി.സി. ചാക്കോ ആയിരുന്നു അധ്യക്ഷന്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എന്‍. ജയദേവന്‍ എം.പിയായതോടെ കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനം നഷ്ടമാകുമെന്നായി. എന്നാല്‍ ജയദേവനെ ചെയര്‍മാനാക്കാതെ പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ അധ്യക്ഷനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ ഇടത് സംഘടനകള്‍ കോടതിയില്‍ പോയതിനെ തുടര്‍ന്ന് തൃശൂര്‍ എം.പിയെ ചെയര്‍മാനാക്കാന്‍ കോടതി നിര്‍ദേശിച്ചുവെങ്കിലും സര്‍ക്കാര്‍ അത് അവഗണിച്ചു. ഇതോടെ നാഥനില്ലാതായ അതോറിറ്റിയുടെ അവലോകന യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. മൂന്നുവര്‍ഷം കൊണ്ട് 375 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാല്‍ അഞ്ച് വര്‍ഷമത്തെുമ്പോഴും പകുതി തുക പോലും ഉപയോഗിച്ചിട്ടില്ല. ജില്ലയില്‍ നിന്നുള്ള കൃഷിമന്ത്രിയും എം.പിയും ഒരേ പാര്‍ട്ടിയില്‍ നിന്നായത് നടപടികള്‍ക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷ. അതോറിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തൃശൂര്‍ എം.പി സി.എന്‍. ജയദേവനെ നിയമിച്ച് ഉടന്‍ ഉത്തരവിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.