മാള: ഗുരുതിപ്പാല പഴൂക്കരയില്‍ ആത്രപിള്ളി സുബീഷിനെ (24) വെട്ടിയ സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കുരുവിലശേരി വടാശേരി പ്രമോദിനെ(24) യാണ് പുത്തന്‍ചിറയിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. കൂട്ടുപ്രതി ടോംജിത്ത് രക്ഷപ്പെട്ടു. സുബീഷ് ചികിത്സയിലാണ്. സുബീഷിനോടൊപ്പം പരിക്കേറ്റ ഓലിയില്‍ ഷാജുവിനെ (26) പ്രാഥമിക ചികിത്സ നല്‍കി വിട്ടിരുന്നു. ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രമോദ്. സംഭവ ദിവസം രാത്രി ഒമ്പതിന് പ്രമോദിന്‍െറ സംഘത്തില്‍പെട്ട ടോംജിത്ത്, പ്രശാന്ത് എന്നിവര്‍ ഇരുചക്രവാഹനം കാറിന് സമീപം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വ്യാപാരിയായ ഓലിയില്‍ ഷാജുവുമായി തര്‍ക്കമുണ്ടായി. പിന്നീട് രാത്രി പത്തിന് ബൈക്കുകളിലായി തിരിച്ചത്തെിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഓട്ടോ തല്ലിത്തകര്‍ക്കുകയും തടയാനത്തെിയവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് സുബീഷിന് വെട്ടേറ്റത്. സംഘത്തില്‍പെട്ട പ്രശാന്തിനെ സംഭവദിവസം തന്നെ പിടിച്ചിരുന്നു. പ്രമോദിന്‍െറ സംഘത്തില്‍ പെട്ട ടോംജിത്ത്, സുജിത്ത്, മഹേഷ്, നിതീഷ്, എന്നിവരാണ് സംഘര്‍ഷം നടത്തിയത്. അന്വേഷണത്തില്‍ രണ്ട് യുവാക്കളെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.പ്രമോദിന്‍െറ സഹോദരന്‍ കുരുവിലശേരി വടാശേരി പ്രശാന്ത്(22), കാട്ടിക്കര കുന്ന് നെല്ലിത്താമ്പുറം സുജിത് (21) എന്നിവരെയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രമോദിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഇയാളുടെ കൂട്ടാളികളായ ടോംജിത്ത്, മഹേഷ്, നിതീഷ് എന്നിവരെ പിടികൂടാനായിട്ടില്ല. പ്രമോദിന്‍െറ സംഘത്തില്‍പെട്ട ടോംജിത്ത്, സുജിത്ത്, മഹേഷ്, നിതീഷ്, എന്നിവരാണ് സംഘര്‍ഷം നടത്തിയതായി പറയുന്നത്്. പ്രമോദിന്‍െറ കയ്യില്‍ നിന്നും വടിവാളും ഇടിക്കട്ടയും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.