റോഡുകളുടെ തലവിധി

മാള: ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് പൊളിക്കല്‍ തുടരുന്നതായി ആക്ഷേപം. മൂന്ന് മാസത്തോളം മുമ്പ് പണിത റോഡടക്കം വെട്ടിപ്പൊളിക്കുന്നതായി പരാതിയുണ്ട്. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിന്‍െറ ഭാഗമായ എരവത്തൂര്‍ കൊച്ചുകടവ് റോഡ് കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. ജലനിധി പദ്ധതിയില്‍ സ്ഥാപിച്ച വാല്‍വിലൂടെ നിത്യേന നൂറുകണക്കിന് ലിറ്റര്‍ ജലമാണ് പാഴാകുന്നത്. പൈപ്പ് ശരിയാക്കാനാണ് ഇവിടെ റോഡ് തകര്‍ത്തതെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. നിര്‍മാണം നടന്നതിന് പിറകെ റോഡ് തകര്‍ത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബി.എം.ബി.സി ടാറിങ് നടത്തിയ റോഡ് പണിത് വൈകാതെ പൊളിച്ചതിനെതിരെ വിവിധ പാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പാറപ്പുറത്തിനും കൊച്ചുകടവിനുമിടയില്‍ മൂന്നിടത്താണ്ഇത്തരത്തില്‍ റോഡ് പൊളിച്ചത് കൊച്ചുകടവ് മുതല്‍ റോഡിന്‍െറ രണ്ടാം ഘട്ട ടാറിങ്ങിന് മുമ്പ് ജലനിധി പദ്ധതിയുടെ പണി തീര്‍ക്കാനായി ഒരു മാസത്തിലധികം സമയം കൊടുത്തിരുന്നതാണ്. ടാറിങ് കഴിഞ്ഞ ശേഷം റോഡ് പൊളിക്കാതിരിക്കാനാണ് ഇത്തരത്തില്‍ സമയം കൊടുത്തിരുന്നത്. എന്നാല്‍ അന്ന് പണികളെല്ലാം തീര്‍ക്കാതെയാണിപ്പോള്‍ റോഡുപൊളിച്ച് പണിയുന്നത്. ബിറ്റുമിന്‍ മെക്കാടവും ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ്ങും കഴിഞ്ഞ ഭാഗങ്ങളില്‍ പൊളിക്കുന്നയിടത്ത് പിന്നെ കോണ്‍ക്രിറ്റിങ്ങോ മറ്റോ ചെയ്താലും ഗുണമേന്‍മയുണ്ടാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.