നടത്തറ ക്വാറി പൂട്ടുക: നിരാഹാര സമരം കലക്ടറുടെ ചേംബറിന് മുന്നില്‍

തൃശൂര്‍: നടത്തറ പഞ്ചായത്തിലെ വലക്കാവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷറുകളും പൂട്ടണമെന്നാവശ്യപ്പെട്ട് കലക്ടറുടെ ചേംബറിന് മുന്നില്‍ സ്ത്രീകളുടെ സമരം. അച്ചന്‍കുന്ന് ഉള്ളാടന്‍ ആദിവാസി ഊരുമൂപ്പത്തി തടത്തില്‍ മിനി നടത്തുന്ന നിരാഹാര സമരം അഞ്ച് ദിവസം പിന്നിടവെയാണ് കലക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ ചേംബറിന് മുന്നിലത്തെിയത്. എന്നാല്‍, കലക്ടര്‍ അവധിയിലായതിനാല്‍ കാണാന്‍ സാധിച്ചില്ല. കലക്ടറെ കാണാതെ മടങ്ങില്ളെന്നാണ് ഇവരുടെ നിലപാട്. ആരോഗ്യ സ്ഥിതി വഷളായതിനാല്‍ ഇവരെ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സമരക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് സാറ ജോസഫ് എത്തിയശേഷമാണ് ഭക്ഷണം നല്‍കാന്‍ അനുവദിച്ചത്. രാത്രി വൈകിയും സാറാ ജോസഫിന്‍െറ സാന്നിധ്യത്തില്‍ സമരം തുടരുകയാണ്. മന്ത്രി വി.എസ്. സുനില്‍ കുമാറുമായി സമരക്കാര്‍ ബന്ധപ്പെട്ടു. എല്‍.ഡി.എഫ് ഭരണ കാലത്ത് ക്വാറികള്‍ തുറക്കില്ളെന്ന് മന്ത്രി അറിയിച്ചെങ്കിലും രേഖാമൂലം അറിയിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.