വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ മാറ്റിനിര്‍ത്തണം: ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറി

ഗുരുവായൂര്‍: വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ സര്‍വിസില്‍ നിന്നും ഭരണ സമിതിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം അനുകൂല ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ദേവസ്വം ഭരണസമിതി യോഗ ഹാളിലേക്ക് തള്ളിക്കയറി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലേക്ക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് വി. മുരളി, സെക്രട്ടറി പി. രാജന്‍, സി.പി. ശ്രീധരന്‍, ഇ. രാജു, എം.സി. രാധാകൃഷ്ണന്‍, കെ. സതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തള്ളിക്കയറല്‍. ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, കീഴ്ശാന്തിമാരെ യോഗത്തിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തങ്ങളെ പ്രവേശിപ്പിക്കാതെ ആരെയും കയറ്റി വിടില്ളെന്ന നിലപാടിലായിരുന്നു ഓര്‍ഗ¤ൈനഷന്‍. ഇതിനിടെ വാതില്‍ തുറന്ന് പുറത്തുവന്ന ജീവനക്കാരനെ തള്ളിമാറ്റി അമ്പതോളം വരുന്ന ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ ഹാളിലേക്ക് തള്ളിക്കയറി. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ്, ദേവസ്വം അഡ്മിനിസസ്ട്രേറ്ററുടെ ചുമതലയുള്ള സബ് കലക്ടര്‍ ഹരിത വി. കുമാര്‍ എന്നിവരടക്കമുള്ള ഭരണസമിതിയംഗങ്ങളുമായി അരമണിക്കൂറോളം സംസാരിച്ചു. രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സ്ഥലംമാറ്റങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ജീവനക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കോടികള്‍ ധൂര്‍ത്തടിച്ചുള്ള ക്യൂ കോംപ്ളക്സിന് ബദല്‍ പദ്ധതി അവതരിപ്പിച്ചു. ഭരണസമിതിയംഗം അഡ്വ. എ. സുരേശന്‍, മുന്‍ ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി എന്‍. രാജു എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.