പച്ചക്കായവിലയും കര്‍ഷകസംഘത്തിലെ ലേലം വിളിയും ഉയരത്തിലേക്ക്

ചാലക്കുടി: നേന്ത്രക്കായക്ക് വില ഉയര്‍ന്നതോടെ പരിയാരം പൂവ്വത്തിങ്കലെ സ്വാശ്രയ കര്‍ഷകസംഘത്തില്‍ ആഹ്ളാദവും ആഘോഷവും. ചന്തദിവസമായ വ്യാഴാഴ്ച നേന്ത്രക്കായകള്‍ കിലോ 60 രൂപക്കാണ് വിളിച്ചുപോയത്. കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളായ കര്‍ഷകര്‍ക്ക് വലിയ ഉണര്‍വായി. കഴിഞ്ഞ വര്‍ഷം കായവിപണിക്ക് തിരിച്ചടി നേരിട്ടിരുന്നത് കര്‍ഷകരെ നന്നായി വലച്ചു. 18-20 രൂപയായിരുന്നു നേന്ത്രക്കായക്ക് കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ വില. ചെറുകായകള്‍ക്ക് അഞ്ച് രൂപയിലും താഴെ വില എത്തിയിരുന്നു. ഇതോടെ ഈ വര്‍ഷം നേന്ത്രകൃഷിയില്‍ നിന്ന് വിട്ടു നിന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വ്യാഴാഴ്ച ചെറുകായയുടെ വില 35 രൂപയാണ്. ഏറ്റവും വലിയ സ്വാശ്രയ കര്‍ഷക കൂട്ടായ്മകളിലൊന്നാണ് പരിയാരത്തേത്. ഏതാണ്ട് 200 ടണ്ണോളം കുലയാണ് ഇന്നലെ ഇവിടെയത്തെിയത്. നേന്ത്രക്കായകളാണ് കൂടുതല്‍. കണ്ണന്‍, ഞാലി, പൂവന്‍, പാളയംകോടന്‍, കദളി, എറാടന്‍, ചെമ്പൂവന്‍, റോബസ്റ്റ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഞാലിക്ക് 40-45 രൂപ, പൂവന് 35-45 എന്നിങ്ങനെയാണ് വിലനിലവാരം. തിങ്കളും വ്യാഴവുമാണ് ഇവിടത്തെ ചന്ത ദിവസങ്ങള്‍. ചന്തദിവസങ്ങളില്‍ രാവിലത്തെന്നെ കര്‍ഷകര്‍ കായക്കുലകളുമായി എത്തും. ഉച്ചക്ക് 12 ആവുന്നതിന് മുമ്പ് കുലകള്‍ ഗ്രേഡ് തിരിച്ചുവെക്കും. പിന്നെയാണ് ലേലം വിളി നടക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങള്‍തൊട്ട് പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നുവരെ കച്ചവടക്കാര്‍ ലേലത്തിനത്തെും.500 ഓളം സ്ഥിരം കര്‍ഷകരും 1500 ഓളം താല്‍ക്കാലിക അംഗങ്ങളുമാണ് സ്വാശ്രയ കര്‍ഷകസംഘത്തിലുള്ളതെന്ന് പ്രസിഡന്‍റ് ജിനറ്റ് മാത്യു പറഞ്ഞു. ഇത്തവണ വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകരെല്ലാം ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കായ ഉല്‍പാദനം വര്‍ധിച്ചതും തമിഴ്നാട്ടില്‍നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ ഉണ്ടായതുമാണ് കഴിഞ്ഞ വര്‍ഷം വിലയിടിയാനുള്ള പ്രധാന കാരണം. വര്‍ധിച്ച ചൂട് നിമിത്തം തമിഴ്നാട്ടില്‍ ഇത്തവണ ഉല്‍പാദനം കുറവാണ്. അതിനാല്‍ അഞ്ചും ആറും ലോഡത്തെുന്നിടത്ത് ഒരു ലോഡ് മാത്രമെ എത്തുന്നുള്ളൂ. കൂടാതെ, കൃഷിയിറക്കാത്തതിനാല്‍ സംസ്ഥാനത്തെ ഉല്‍പാദ നവും അല്‍പം കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.