തൃശൂര്‍: പൊതുമരാമത്ത് വകുപ്പ് ജില്ലാ ഓഫിസിലെ വൈദ്യുതിബന്ധം മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചു. 90,000 രൂപ കുടിശ്ശികയുടെ പേരിലാണ് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ജീവനക്കാരന്‍ വ്യാഴാഴ്ച രാവിലെ 10.30തോടെ ഫ്യൂസ് ഊരിയത്. ചെമ്പുക്കാവിലെ പൊതുമാരമത്ത് വകുപ്പ് റോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം അടക്കം ഇതോടെ ഇരുട്ടിലായി. ബജറ്റ് പദ്ധതികളും റോഡിനായുള്ള മറ്റു അപേക്ഷകളും നല്‍കുന്ന തിരക്കാണ് ഓഫിസിലിപ്പോള്‍. വകുപ്പ് നല്‍കിയ സോഫ്റ്റ്വെയറില്‍ മാത്രം ഇത് ചെയ്യാനാവുകയുള്ളൂ. വൈദ്യുതി ഇല്ലാതായതോടെ ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് ഓഫിസ് സമയം വരെ ഉദ്യോഗസ്ഥര്‍ക്ക് ഈ ജോലികളൊന്നും ചെയ്യാനായില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വൈദ്യുതിയില്ലാതെ നടക്കില്ളെന്ന് രാവിലെ തന്നെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒപ്പം സര്‍ക്കാറില്‍ നിന്നും വൈദുതി ബില്‍ അടക്കുന്നതിനായി 60,000 രൂപ ട്രഷറിയില്‍ എത്തിയിട്ടുണ്ടെന്ന് ഉടന്‍ അടക്കാമെന്നറിയിച്ചെങ്കിലും അധികൃതര്‍ അനങ്ങിയില്ല. തുടര്‍ന്ന് ഓഫിസ് സമയം കഴിഞ്ഞതിന് ശേഷം വൈകീട്ട് ഏഴോടെയാണ് വൈദ്യുതി പുന$സ്ഥാപിച്ചത്. നേരത്തെ രണ്ടുലക്ഷം വരെ കുടിശ്ശിക ഉണ്ടായിട്ടും കോര്‍പറേഷന്‍െറ ഭാഗത്തുനിന്നും ഇത്തരത്തില്‍ പ്രകോപനപരമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. യു.ഡി.എഫ് കോര്‍പറേഷനും സംസ്ഥാനവും ഭരിക്കുമ്പോള്‍ നീക്കുപോക്കുകള്‍ ഉണ്ടായിരുന്നു. ഇതാണ് എല്‍.ഡി.എഫിന്‍െറ ഭരണകാലത്ത് മാറുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുമരാമത്ത് റോഡില്‍ പുതിയ വൈദ്യുതി കാലുകള്‍ സ്ഥാപിക്കരുതെന്ന നയം തെറ്റിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേഷന്‍ ചെയ്യാറുണ്ട്. ഇതിനെതിരെ ഒരു നടപടിയും പൊതുമരാമത്ത് വകുപ്പിന്‍െറ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊടുന്നനെയുള്ള പ്രകോപനത്തിനുള്ള കാരണം എന്താണെന്ന് അറിയില്ളെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും തമ്മില്‍ നടക്കുന്ന ശീതസമരമാണ് വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതില്‍ കലാശിച്ചതെന്നും അടക്കം പറച്ചിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.