ചാവക്കാട്: തിരുവത്രയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും സ്കൂട്ടറും കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ ശത്രുക്കളെന്ന് ഉടമ. നിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗവും രംഗത്തത്തെി. തിരുവത്ര പുത്തന്‍കടപ്പുറം ബേബി റോഡില്‍ പാലക്കല്‍ ശംസുദ്ദീന്‍െറ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കും സ്കൂട്ടറുമാണ് കത്തിയത്. ബൈക്ക് ശംസുദ്ദീന്‍െറ മകന്‍ ഖലീലിന്‍േറതും സ്കൂട്ടര്‍ ഇവരുടെ ബന്ധുവായ ആലിപ്പിരി മുഹമ്മദലിയുടേതുമാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ബൈക്കിന്‍െറ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് വീട്ടുകാര്‍ എഴുന്നേറ്റത്. സമീപത്തെ മുറിയില്‍ കിടന്നവരാണ് ആദ്യമറിയുന്നത്. ബൈക്കിലെ തീ ആളിക്കത്തുന്നതിനിടെയാണ് സ്കൂട്ടറിലേക്കും തീ പടര്‍ന്നത്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും ബൈക്കും സമീപത്തെ ജനല്‍ പാളികളും പൂര്‍ണമായും കത്തിനശിച്ചു. ബൈക്കിലേക്ക് തീ പടരുന്നത് കണ്ട് നാട്ടുകാരാണ് തീ കെടുത്തിയത്. അതിനാല്‍ സ്കൂട്ടറിന് ഭാഗിക നാശം സംഭവിച്ചു. പെട്രോള്‍ കുപ്പി സമീപത്തുനിന്ന് കണ്ടത്തെിയിട്ടുണ്ട്. മുഹമ്മദാലി എ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ അടുപ്പക്കാരും അയല്‍വാസികളുമാണ് ശംസുദ്ദീനും കുടുംബവും. ഹനീഫ വധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചതിനാലാണ് ആക്രമികള്‍ ബൈക്ക് കത്തിച്ചതെന്ന് ശംസുദ്ദീന്‍െറ മകന്‍ ഖലീല്‍ ആരോപിച്ചു. എന്നാല്‍, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട സാമൂഹികദ്രോഹികളാണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നും ഇത്തരം ചെയ്തികളെ പൊലീസും നാട്ടുകാരും ജാഗ്രതയോടെ കാണണമെന്നും ചാവക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബൈക്കുകള്‍ കത്തിയതറിഞ്ഞ് കുന്നംകുളം ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ് സ്ഥലത്തത്തെി. തൃശൂര്‍ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയില്‍നിന്ന് വിരലടയാള വിദ്ഗ്ധന്‍ യു. രാമനാഥന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും തെളിവെടുത്തു. ഭാഗികമായി കത്തിയ സ്കൂട്ടറിന്‍െറ ഉടമ മുഹമ്മദലി മേഖലയില്‍ ‘മാധ്യമം’ പത്രത്തിന്‍െറ വിതരണക്കാരനാണ്. ഈ വീട്ടിലെ കാര്‍ പോര്‍ച്ചിലാണ് സാധാരണയായി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.