ഗുരുവായൂര്‍: പ്രധാന റോഡുകളെല്ലാം തകര്‍ന്നുകിടക്കുമ്പോള്‍ നഗരസഭ വണ്‍വേ നിര്‍ദേശവുമായി മുന്നോട്ട്. അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടാന്‍ പൊളിച്ച പി.ഡബ്ളു.ഡി റോഡുകളും ദേവസ്വം റോഡുകളുമെല്ലാം തകര്‍ന്നുകിടക്കുകയാണ്. നഗരസഭയുടെ റോഡുകളുടെ സ്ഥിതിയും മെച്ചമല്ല. പി.ഡബ്ള്യു.ഡിയുടെയും ദേവസ്വത്തിന്‍െറയും റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ അഴുക്കുചാലിന്‍െറ പൈപ്പിടല്‍ പൂര്‍ത്തിയാകണം. പൈപ്പിട്ട സ്ഥലങ്ങളില്‍തന്നെ അശാസ്ത്രീയമായി മാന്‍ഹോളുകള്‍ സ്ഥാപിച്ചിട്ടുള്ളതുമൂലം ഗതാഗതത്തിനുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം. മഴക്കാലം കഴിയാതെ റോഡുകള്‍ പൊളിക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആഗസ്റ്റ് കഴിയാതെ വാട്ടര്‍ അതോറിറ്റിക്ക് പൈപ്പിടലിന്‍െറ പ്രവൃത്തികള്‍ നടത്താനാവില്ല. നഗരസഭയുടെ റോഡുകളും പലതും തകര്‍ന്നുകിടക്കുകയാണ്. എന്നാല്‍ അടുത്ത മാസം മുതല്‍ ഇന്നര്‍ റിങ് റോഡില്‍ വണ്‍വേ നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. റോഡുകള്‍ തകര്‍ന്നുകിടക്കുമ്പോള്‍ ഗതാഗത പരിഷ്കരണത്തിന് നഗരസഭ ഇറങ്ങിയാല്‍ ശക്തമായ പ്രതിഷേധം ഉയരാനാണ് സാധ്യത. 2009 ല്‍ എം. കൃഷ്ണദാസ് ചെയര്‍മാനായിരിക്കേ നഗരത്തിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച് കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നെങ്കിലും അത് നടപ്പാക്കാതെ പോയി. ഒൗട്ടര്‍ റിങ് റോഡില്‍ വണ്‍വേ നടപ്പാക്കാനായിരുന്നു അന്നത്തെ തീരുമാനം. കിഴക്കേനടക്കും പടിഞ്ഞാറേനടക്കും തുല്യപ്രാധാന്യം ലഭിക്കുന്ന വിധത്തിലായിരുന്നു അന്നത്തെ വണ്‍വേ നിര്‍ദേശങ്ങള്‍. എന്നാല്‍ ഇപ്പോള്‍ വണ്‍വേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ഇന്നര്‍ റിങ് റോഡിലാണ്. തകര്‍ന്ന റോഡുകളില്‍പെട്ട് വലയുന്നവര്‍ വണ്‍വേയുടെ പേരില്‍ ചുറ്റിക്കറങ്ങേണ്ടിവരും. വണ്‍വേക്ക് തങ്ങള്‍ എതിരല്ളെന്നും, എന്നാല്‍ അതിന് മുമ്പ് ആദ്യം സഞ്ചാരയോഗ്യമായ റോഡുകള്‍ വേണമെന്നും ഗുരുവായൂരിന്‍െറ പല മേഖലകളില്‍നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ ആലോചനകളില്ലാതെ പൊലീസിന്‍െറയും ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാരുടെയും മാത്രം നിര്‍ദേശം പരിഗണിച്ച് വണ്‍വേ നടപ്പാക്കാനിറങ്ങിയാല്‍ തിരിച്ചടിയാകുമെന്ന് നഗരം ഭരിക്കുന്ന എല്‍.ഡി.എഫിലെതന്നെ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.