കുന്നംകുളം: നഗരസഭയിലെ ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥരുടെ അവധിയും സ്ഥലംമാറ്റവും പ്രവര്‍ത്തനത്തെ താളംതെറ്റിച്ചു. ഭരണനേതൃത്വത്തിന്‍െറ തീരുമാനങ്ങള്‍പോലും ഇതോടെ നടപ്പാക്കാന്‍ കഴിയാതെയായി. ഹെല്‍ത്ത് സൂപ്രണ്ട് ഒരു മാസമായി അവധിയിലാണ്. ഹെഡ് ക്ളര്‍ക്കിനെ കൂടാതെ മറ്റൊരു ക്ളര്‍ക്കും ലീവിലാണ്. ഇതിനുപുറമെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും. ഇതോടെ ആരോഗ്യ വിഭാഗം പ്രവര്‍ത്തനവും പൂര്‍ണമായും തകിടംമറിഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫസ്റ്റ് ഗ്രേഡ് ചാര്‍ജുള്ള ഉദ്യോഗസ്ഥന് ജനന-മരണ രജിസ്ട്രേഷന്‍െറ അധിക ചുമതല നിലവിലുണ്ട്. ഗ്രേഡ് രണ്ടില്‍ രണ്ടുപേരുണ്ടായിരുന്നുവെങ്കിലും ഒരാള്‍ സ്ഥലംമാറിപ്പോയി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ രണ്ടുപേര്‍ നിലവിലുണ്ടായിരുന്നുവെങ്കിലും ഒരാളെ ഈയിടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെങ്കിലും ജോലിയിലുള്ള ഒരാള്‍ക്ക് കുടുംബശ്രീയുടെ ചുമതല മാത്രമേയുള്ളൂ. സെക്കന്‍ഡ് ഗ്രേഡില്‍ ശുചീകരണ പ്രവര്‍ത്തനമുള്‍പ്പെടെ നിയന്ത്രിക്കുന്നവരില്‍ അഞ്ചുപേരില്‍ നാലുപേര്‍ക്കും സ്ഥലംമാറ്റമാണ്. ക്ളര്‍ക്കുമാരില്‍ ഒരാള്‍ക്കും സ്ഥലംമാറ്റമുണ്ട്. നഗരത്തിലെ അനധികൃത പെട്ടിക്കട നിര്‍മാണവും ഫുട്പാത്ത് കൈയേറ്റവും ഒഴിവാക്കാനുള്ള നഗരസഭാ കൗണ്‍സില്‍ കമ്മിറ്റി തീരുമാനവും ജീവനക്കാരുടെ അഭാവംമൂലം സ്തംഭിച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ നഗരസഭാ പ്രദശത്തേ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും വേണ്ടത്ര ശുചീകരണപ്രവര്‍ത്തനം നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ കുറവ് നിഴലിച്ചിരുന്നു. കൂടാതെ, റവന്യൂ വിഭാഗത്തിലും കൂട്ടമായി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റമുണ്ടായിട്ടുണ്ട്. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും കൈയേറ്റക്കാരെ ഒഴിപ്പിക്കല്‍ നടപടി നിലച്ചു. ആരോഗ്യം, റവന്യൂ വിഭാഗങ്ങളില്‍ ആവശ്യങ്ങളുമായത്തെുന്ന കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ആളൊഴിഞ്ഞ കസേരകളാണ് സാക്ഷ്യമാകുന്നത്. ആവശ്യത്തിനുള്ള ഉദ്യോഗസ്ഥര്‍ വരാതിരിക്കുകയും അവധിയില്‍പോയവര്‍ തിരിച്ചത്തൊന്‍ വൈകുകയും ചെയ്യല്‍ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നാണ് ജനപ്രതിനിധികളുടെയും അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.