ചാവക്കാട്: മിനി സിവില്‍ സ്റ്റേഷനിലെ കക്കൂസിന്‍െറ സെപ്റ്റിക് ടാങ്ക് പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകിയതില്‍ നടപടിയായി. മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിസ്സംഗതക്കെതിരെ വന്ന ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാവിലെ താലൂക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ മാലിന്യം ഒഴുകുന്ന ഭാഗത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് അടിയന്തര നടപടി ആരംഭിച്ചത്. ഉച്ചക്കു ശേഷം രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മാലിന്യം തളംകെട്ടിനില്‍ക്കുന്ന ഡ്രെയിനേജ് ടാങ്കിന് ചുറ്റുമുള്ള പൊന്തക്കാടുകള്‍ വൃത്തിയാക്കി. ബുധനാഴ്ച രാവിലെ സെപ്റ്റിക് ടാങ്കിന്‍െറയും പൈപ്പുകളുടെയും അറ്റകുറ്റപ്പണി ആരംഭിക്കും. താലൂക്ക് ആസ്ഥാനമായ മിനി സിവില്‍ സ്റ്റേഷന്‍െറ കസ്റ്റോഡിയന്‍ താലൂക്ക് തഹസില്‍ദാറാണ്. എന്നാല്‍, കെട്ടിടത്തിന്‍െറ അറ്റകുറ്റ പ്പണി തീര്‍ക്കേണ്ടത് പൊതുമരാമത്ത് വകുപ്പുമാണ്. തഹസില്‍ദാറില്‍നിന്ന് റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെയാണ് ഇവര്‍ ചൊവ്വാഴ്ചയത്തെി അടിയന്തര നടപടി ആരംഭിച്ചത്. മൂന്നുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ പരിസരത്തും അകത്തും രൂക്ഷമായ മൂത്രഗന്ധം കെട്ടിനില്‍ക്കുമ്പോഴും അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നില്ളെന്ന വാര്‍ത്ത ചൊവ്വാഴ്ചയാണ് മാധ്യമം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.