കേസ് എങ്ങുമത്തൊത്തതില്‍ ബന്ധുക്കള്‍ക്ക് നിരാശ

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്ര പുത്തന്‍കടപ്പുറം എ.സി. ഹനീഫ (42) കൊലക്കത്തിക്ക് ഇരയായിട്ട് ഹിജ്റ വര്‍ഷമനുസരിച്ച് ബുധനാഴ്ച ഒരു വര്‍ഷം തികയുന്നു. ഹനീഫയുടെ ഓര്‍മ പുതുക്കാന്‍ കുടുംബാംഗങ്ങള്‍ ബുധനാഴ്ച അദ്ദേഹത്തിന്‍െറ വസതിയില്‍ ഒത്തുചേരും. ഹിജ്റ വര്‍ഷം ശവാല്‍ 22നാണ് ഹനീഫ കുത്തേറ്റ് വീണത്. ക്രിസ്തുവര്‍ഷം അനുസരിച്ച് ആഗസ്റ്റ് ഏഴിനാണ് ചരമദിനമെങ്കിലും ഹനീഫയുടെ വീട്ടുകാര്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥനയും മറ്റുമായി ആണ്ട് ആചരിക്കുന്നതിന് അറബി മാസമാണ് പിന്തുടരുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വളരെ അടുത്ത സുഹൃത്തുക്കളെയും ആണ്ട് ആചരണത്തിന് ഹനീഫയുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേസ് എങ്ങുമത്തൊത്തതില്‍ ബന്ധുക്കള്‍ നിരാശയിലാണ്. ഹനീഫ വധിക്കപ്പെട്ടത് കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിനെ തുടര്‍ന്നാണെന്ന് സ്പെഷല്‍ അന്വേഷണ വിഭാഗം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിരുന്നു. എന്നാല്‍, കോടതിയില്‍ മറ്റു നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഗ്രൂപ്പുവഴക്കിനെ തുര്‍ന്നാണ് ഹനീഫ വധിക്കപ്പെട്ടതെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ്പു നേതാക്കളാരാണെന്ന്് വ്യക്തമാക്കേണ്ട ധാര്‍മിക ഉത്തരവാദിത്തവും പൊലീസിനുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹനീഫയുടെ കുടുംബാംഗങ്ങള്‍. ഘാതകരായി പ്രതിചേര്‍ക്കപ്പെട്ടവര്‍ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളും നിരവധി കേസുകളില്‍ പ്രതികളായി ശിക്ഷ അനുഭവിച്ചവരുമാണ്. ഇവരാരും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ഏതെങ്കിലും കമ്മിറ്റികളുടെ ഭാരവാഹികളോ നേതൃത്വത്തിലുള്ളവരൊ അല്ളെന്നിരിക്കേ ഗ്രൂപ്പുപ്രവര്‍ത്തനത്തിന്‍െറ പേരില്‍ ഈ പ്രതികള്‍ക്ക് ഹനീഫയെ വധിക്കാന്‍ പ്രേരണ നല്‍കിയതാരാണെന്നും വ്യക്തമാക്കാതെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഹനീഫ എ ഗ്രൂപ്പ് പ്രവര്‍ത്തകനാണ്. മറുഭാഗത്ത് പ്രതികളായവര്‍ ഐ ഗ്രൂപ്പിനുവേണ്ടിയാണ് ഹനീഫയെ വധിച്ചതെന്നുവേണം പൊലീസ് പറയുന്നതനുസരിച്ച് മനസ്സിലാക്കാന്‍. ഈ സാഹചര്യത്തില്‍ ഹനീഫയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കാന്‍ ഐ ഗ്രൂപ് നേതാക്കള്‍ ശ്രമിച്ചുവെന്നും അവരുടെ സ്വാധീനമാണ് പൊലീസിന്‍െറ കുറ്റപത്രത്തില്‍ യഥാര്‍ഥ പ്രതികളെ ഉള്‍പ്പെടുത്താതിരുന്നതെന്നും ഹനീഫയുടെ മാതാവ് ഐഷാബിയും സഹോദര പുത്രനും കെ.എസ്.യു ഗുരുവായൂര്‍ ബ്ളോക് പ്രസിഡന്‍റുമായ എ.എസ്. മുഹമ്മദ് സെറൂഖും ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.