തൃശൂര്‍: ഗവ. ലോ കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. കെ.എസ്.യു നേതാവിനെ കോളജില്‍ വെച്ചും സ്റ്റേഷനിലത്തെിച്ചും പൊലീസ് മര്‍ദിച്ചുവെന്നാരോപിച്ച് കെ.എസ്.യു ബുധനാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. ഏതാനും ദിവസങ്ങളായി നടക്കുന്ന സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചത്തെ ഏറ്റുമുട്ടലെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് റിജോ ഡോമി, രണ്ടാംവര്‍ഷ വിദ്യാര്‍ഥി വിഷ്ണു, നാലംവര്‍ഷ വിദ്യാര്‍ഥി ഡിബിന്‍, ഡിജോണ്‍സ് വര്‍ഗീസ് എന്നിവരെ ജനറല്‍ ആശുപത്രിയിലും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് ഒ.ജെ. ജനീഷിനെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ കാമ്പസിനു പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയായത്. വിഷ്ണുവിന്‍െറ കണ്ണിനും ഡിബിനും ജനീഷിനും തലക്കും റിജോക്കും ഡിജോണ്‍സിനും കൈക്കുമാണ് പരിക്ക്. കോളജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ വിവരം പ്രിന്‍സിപ്പല്‍ അറിയച്ചതിനെ തുടര്‍ന്ന് വെസ്റ്റ് പൊലീസത്തെി ഇരുവിഭാഗത്തെയും കസ്റ്റഡിയിലെടുത്തു. 15 എസ്.എഫ്.ഐക്കാരെയും കെ.എസ്.യു പ്രവര്‍ത്തകന്‍ ജനീഷിനെയും അറസ്റ്റ് ചെയ്തെങ്കിലും എസ്.എഫ്.ഐക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. മുമ്പ് ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ജനീഷിന് കോടതിയില്‍നിന്നേ ജാമ്യം അനുവദിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കോളജിലും സ്റ്റേഷനിലും ജനീഷിനെ പൊലീസ് മര്‍ദിച്ചെന്ന് കെ.എസ്.യു ആരോപിച്ചു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തിങ്കളാഴ്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി നല്‍കി. സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കുന്നതിനുപകരം കെ.എസ്.യുക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിന്‍സിപ്പല്‍ സ്വീകരിക്കുന്നതെന്ന് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അജിത്ത് ആരോപിച്ചു. പ്രവര്‍ത്തകരെ ആക്രമിക്കുന്ന നിലപാട് നിര്‍ത്തിയില്ളെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.