ഗൗരീകൃഷ്ണയുടെ മരണം: ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ചു

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനം പൊന്‍മാനിക്കുടം കാര്യേഴത്ത് സജീവന്‍െറ മകള്‍ ഗൗരീകൃഷ്ണയുടെ(അഞ്ച്) ആന്തരാവയവങ്ങള്‍ പരിശോധനക്കയച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ തലച്ചോറിലും കരളിലും ആമാശയത്തിലും രക്തം കണ്ടത്തെിയതായി അറിയുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയും അന്വേഷണവും വേണ്ടിവരും. രക്തം കണ്ടത്തെിയ സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചു. എറണാകുളം കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തും. മരണകാരണമെന്തെന്ന് വ്യക്തമായി പരിശോധിക്കാനായി രക്ത സാമ്പിളും എടുത്തിട്ടുണ്ട്. മണിപ്പാല്‍ മെഡിക്കല്‍ കോളജിലാണ് രക്തം പരിശോധിക്കുന്നത്. അതേസമയം, ചികിത്സ നല്‍കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടിയുടെ പിതാവിന്‍െറ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍െറ ഭാഗമായി ചികിത്സ നടത്തിയ ആശുപത്രിയില്‍നിന്ന് ചികിത്സ സംബന്ധിച്ച രേഖകള്‍ പൊലീസ് ശേഖരിച്ച് മൊഴിയെടുക്കല്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍നിന്ന് മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.വെള്ളിയാഴ്ചയാണ് പനിയും ഛര്‍ദിയുമായി ഗൗരീകൃഷ്ണയെ മതിലകം സി.കെ വളവിലെ റിലീഫ് മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ചത്. രോഗം മൂര്‍ഛിച്ചതോടെ ശനിയാഴ്ച കുട്ടി മരിച്ചു. പലതവണ വിവരം ധരിപ്പിച്ചിട്ടും ഡോക്ടര്‍ ഗൗനിച്ചില്ളെന്ന് പിതാവ് ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.