ചാവക്കാട്: ദേശീയപാത തകര്‍ന്ന് വിവിധയിടങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവായി. റോഡ് തകര്‍ന്ന് മാസങ്ങളായിട്ടും പരിഹാര നടപടികളില്ളെന്ന വാര്‍ത്തകളും പരാതികളും അധികൃതര്‍ക്ക് പുല്ലുവിലയെന്ന് ആക്ഷേപം. ദേശീയപാതയില്‍ എടക്കഴിയൂര്‍ തെക്കേ മദ്റസ, എടക്കഴിയൂര്‍ ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് വാഹനാപകടം പതിവായത്. ഇരുചക്രവാഹനങ്ങളുള്‍പ്പടെ ചെറുവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. ചാവക്കാട് പൊന്നാനി റൂട്ടില്‍ മണത്തല മുല്ലത്തറ ജങ്ഷനിലും ഐനിപ്പുള്ളി, തിരുവത്ര, അകലാട് ഭാഗങ്ങളിലുമാണ് ദേശീയ പാതയില്‍ കുണ്ടുകളും കുഴികളും വ്യാപകയത്. രാത്രികാലങ്ങളിലാണ് ഇവിടെ അപകടമേറെ. റോഡിലെ കുഴി പെട്ടെന്ന് കണ്ട് വാഹനം തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. അടുത്തിടെ അറ്റകുറ്റപ്പണി തീര്‍ത്ത ദേശീയപാതയില്‍ ഇപ്പോഴിട്ട മെറ്റിലും ടാറും പാളികളായാണ് അടര്‍ന്നുപോകുന്നത്. രാത്രികാലങ്ങളിലാണ് ഇവിടെ അറ്റകുറ്റപ്പണി തീര്‍ത്തത്. പഴയ റോഡിലെ മണലും പൊടിയും നീക്കാതെയാണ് അതിനു മുകളില്‍ മെറ്റിലും ടാറുമിട്ടത്. റോഡില്‍ പൊട്ടിപ്പൊളിയാനുള്ള കാരണമിതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മേഖലയില്‍ അപകടം പതിവായ റോഡുകളിലെ കുണ്ടുകളും കുഴികളും നികത്താന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ഐ.എന്‍.എല്‍ നിയോജകമണ്ഡലം സെക്രട്ടറി സി. ഷറഫുദ്ദീന്‍ ആവശ്യപ്പെട്ടു. ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.