കൊടുങ്ങല്ലൂര്‍: കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയില്‍. കരൂപ്പടന്ന എരാശേരിവീട്ടില്‍ സംഗീത് എന്ന അനന്തകൃഷ്ണനാണ് (19) പിടിയിലായത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ വേഷംമാറിയത്തെിയ എക്സൈസുകാരുടെ കെണിയില്‍ ഇയാള്‍ വീഴുകയായിരുന്നു. സമാനകേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ശരത്കുമാര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പി.വെമ്പല്ലൂരില്‍ നിന്ന് അനന്തകൃഷ്ണന്‍ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഫോണില്‍ ബന്ധപ്പെട്ട് ഇടപാട് പറഞ്ഞുറപ്പിച്ച ശേഷം എക്സൈസ് ഉദ്യോഗസ്ഥര്‍ വേഷംമാറി കോളജ് പരിസരത്തത്തെി. ബൈക്കിലത്തെിയ പ്രതി എക്സൈസാണെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി പരിശോധിച്ചു. അടിവസ്ത്രത്തിനുള്ളിലും ബൈക്കിലും ഒളിപ്പിച്ച കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും കൊടുങ്ങല്ലൂര്‍ മേഖലയിലെ കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലാണ് പ്രധാനമായി വില്‍പനയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുമായി ഇടപാട് നടത്തിയിരുന്ന വിദ്യാര്‍ഥികളെ എക്സൈസ് ഓഫിസിലേക്ക് വരുത്തി താക്കീത് ചെയ്തു. ഇതിന് പിറകില്‍ വലിയൊരു സംഘമുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും സി.ഐ ടി.കെ. അഷറഫ് പറഞ്ഞു. പ്രിവന്‍റിവ് ഓഫിസര്‍ കെ.എ. ജയദേവന്‍, സി.ഇ.ഒ മാരായ ടി.ആര്‍. സുനില്‍, ടി.കെ. അബ്ദുല്‍ നിയാസ്, പി.ആര്‍. സുനില്‍കുമാര്‍, സി.എ. സാബു, കെ.കെ. ഉണ്ണികൃഷ്ണന്‍, ടി.പി. രാധാകൃഷ്ണന്‍ എന്നിവരും സി.ഐയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.