കുന്നംകുളം: ഏത് നിമിഷവും തകര്‍ന്ന് വീഴാറായ പോര്‍ക്കുളം വില്ളേജോഫിസിന്‍െറ പ്രവര്‍ത്തനം അക്കിക്കാവിലേക്ക് മാറ്റുന്നു. റവന്യൂ വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സ്വന്തമായ കെട്ടിടത്തില്‍ മൂന്ന് ദശകത്തിലധികമായി പ്രവര്‍ത്തിച്ച് വരുന്ന ഓഫിസാണ് താല്‍ക്കാലികമായി മാറ്റുന്നത്. പോര്‍ക്കുളം പഞ്ചായത്തിന്‍െറ അക്കിക്കാവിലുള്ള സാംസ്കാരിക നിലയത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അപകട ഭീഷണി നേരിടുന്ന കെട്ടിടത്തില്‍ നിന്ന് വില്ളേജോഫിസ് പ്രവര്‍ത്തനം അടിയന്തരമായി മാറ്റുന്നതിന്‍െറ ഭാഗമായാണിത്. ചോര്‍ന്നൊലിക്കുന്ന ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുള്ളില്‍ ഓഫിസര്‍ ഉള്‍പ്പെടെ നാലുപേരാണ് ജോലി ചെയ്യുന്നത്. ഇടുങ്ങിയ ഓഫിസിനുള്ളില്‍ നിന്ന് അപകടം സംഭവിച്ചാല്‍ ഓടിയിറങ്ങാന്‍പോലും പറ്റില്ല. 10 സെന്‍റിലധികം സ്ഥലത്താണ് ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം നില്‍ക്കുന്നത്. സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പുതിയ കെട്ടിടം പണിയാന്‍ വേണ്ട നടപടി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തധികാരികള്‍. ഇതോടെ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികള്‍ സാംസ്കാരിക നിലയത്തില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയായി. പോര്‍ക്കുളം വില്ളേജ് ഓഫിസ് പ്രവര്‍ത്തനം അക്കിക്കാവിലേക്ക് മാറ്റുന്നത് പോര്‍ക്കുളം സ്വദേശികള്‍ക്ക് പ്രയാസമാകും. ഒരു വര്‍ഷത്തിനകം പുതിയ കെട്ടിടം സ്ഥാപിച്ച് ഓഫിസ് മാറ്റുകയോ അല്ളെങ്കില്‍ മറ്റെതെങ്കിലും ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യേണ്ടി വരുമെന്ന് പഞ്ചായത്ത് അധികാരികള്‍ പറഞ്ഞു. ശനിയാഴ്ച മുതലാണ് അക്കിക്കാവില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.