പൊഴുതുമാട്ടത്തെ കൈവിടാതെ കോള്‍ കര്‍ഷകര്‍

പാവറട്ടി: പാരമ്പര്യ കൃഷി രീതിയായ പൊഴുതുമാട്ടത്തെ കൈവിടാതെ വെങ്കിടങ്ങ് പടിഞ്ഞാറെ കരിമ്പാട്ടം കോള്‍ കര്‍ഷകര്‍ കൃഷിക്ക് തുടക്കമിട്ടു. സമുദ്ര നിരപ്പിനും താഴെയുള്ള കോള്‍നിലത്ത് മുളങ്കുറ്റിയും ഓലയും കൊണ്ട് ബണ്ട് കെട്ടി പൊഴുതുമാടി ഉറപ്പിച്ചാണ് കൃഷിയിറക്കുക. 310 ഏക്കറില്‍ അത്തം ഞാറ്റുവേലക്ക് 327 കര്‍ഷകരാണ് കൃഷി ഇറക്കുക. എന്‍.എസ്.ഇ, ഉമ വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി . മുന്നോടിയായി കര്‍ഷകര്‍ സമീപത്തെ ആരാധനാലയങ്ങളായ കോഞ്ചിറ പോംപെ മാതാവിന്‍െറ തീര്‍ഥകേന്ദ്രം ഇരിമ്പ്രനെല്ലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കെട്ടുങ്ങല്‍ ജുമാമസ്ജിദ് എന്നിവടങ്ങളില്‍ കാണിക്കയിട്ടു. ഇനി പടവിലെ താഴ്ന്ന ഭാഗത്ത് കുറ്റിയടിച്ച് ഓലയും മണ്ണും ഉപയോഗിച്ച് ബണ്ട് കെട്ടും. പെട്ടിയും പറയും വെച്ച് വെള്ളം പ്രധാന ചാലിലേക്ക് വറ്റിച്ചാണ് കൃഷി . പടവ് പ്രസിഡന്‍റ് പ്രസാദ് കാണത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോര്‍ജ് പാണ്ടന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.