വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഗ്രാമീണശുദ്ധജല പദ്ധതിയുടെ വെള്ളിക്കുളങ്ങരയിലേക്കുള്ള പൈപ്പ് വീണ്ടും പൊട്ടി. വെള്ളിക്കുളങ്ങര വിമല സ്കൂളിന് സമീപം പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മേഖലയിലെ ശുദ്ധജലവിതരണം തടസ്സപ്പെട്ടു. തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതുമൂലം വെള്ളിക്കുളങ്ങര, മാവിന്‍ചുവട്, കുറിഞ്ഞിപ്പാടം, കട്ടിപ്പൊക്കം പ്രദേശങ്ങളിലെ നൂറുകണക്കിന് ഗാര്‍ഹിക ഉപഭോക്താക്കളാണ് വലയുന്നത്. 35 വര്‍ഷം മുമ്പ് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതി ആരംഭിച്ച കാലത്ത് സ്ഥാപിച്ച സിമന്‍റ് പൈപ്പിലൂടെയാണ് വെള്ളിക്കുളങ്ങര മേഖലയിലേക്ക് കുടിവെള്ളമത്തെുന്നത്. കാലപ്പഴക്കംമൂലം പൈപ്പുകള്‍ ദുര്‍ബലമായതാണ് ഇടക്കിടെ പൊട്ടാന്‍ കാരണം. കിഴക്കേ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെ മൂന്നുകിലോമീറ്റര്‍ സിമന്‍റ് പൈപ്പാണുള്ളത്. ഇതില്‍ കുറേ ഭാഗം പിന്നീട് പി.വി.സി പൈപ്പാക്കിയെങ്കിലും പൂര്‍ണമായി നവീകരിക്കാത്തതിനാല്‍ ജലവിതരണം കാര്യക്ഷമമാവുന്നില്ല. കൊടുങ്ങ പാലം മുതല്‍ വെള്ളിക്കുളങ്ങര വരെ ഭാഗത്തെ പഴയ സിമന്‍റ് പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചാല്‍ തടസ്സമില്ലാതെ ജലവിതരണം സാധ്യമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, പൊട്ടിയാല്‍ ആ ഭാഗത്തുമാത്രം ഒന്നോ രണ്ടോ മീറ്റര്‍ നീളത്തില്‍ പൈപ്പ് മാറ്റിയിട്ട് താല്‍ക്കാലികമായി പ്രശ്നം പരിഹരിക്കുകയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ചെയ്യുന്നത്. ഒരു മാസം മുമ്പ് പൈപ്പ് പൊട്ടിയ അതേ സ്ഥലത്തുതന്നെയാണ് കഴിഞ്ഞ ദിവസം വീണ്ടും വെള്ളം ചോര്‍ന്നൊഴുകുന്നത്. പഴക്കമേറിയ സിമന്‍റ് പൈപ്പിന് മര്‍ദം താങ്ങാനാകാത്തതാണ് ചോര്‍ച്ചക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.