അന്തിക്കാട്: അക്ഷര വെളിച്ചം പകര്‍ന്നു നല്‍കി ആയിരങ്ങളെ പ്രതിഭാധനരാക്കിയ പെരിങ്ങോട്ടുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 125ാം വാര്‍ഷിക സമാപനം ആഘോഷിക്കുമ്പോഴും സ്കൂളിന്‍െറ ഭൗതിക വികസനം നൂറ്റാണ്ടുകള്‍ക്ക് പിറകില്‍തന്നെ. 1891ല്‍ പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ സ്വാതന്ത്ര്യലബ്ധിക്ക് ഒന്നര ദശാബ്ദങ്ങള്‍ക്ക് മുമ്പ് 1930ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. നിര്‍ബന്ധിത വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും താന്ന്യം, അന്തിക്കാട്, ചാഴൂര്‍, വലപ്പാട്, നാട്ടിക, തളിക്കുളം തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നും നാഴികകള്‍ കാല്‍നടയായി താണ്ടിയാണ് വിദ്യാര്‍ഥികളും അധ്യാപകരും പെരിങ്ങോട്ടുകര സ്കൂളില്‍ എത്തിയിരുന്നത്. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാല്‍ ദോഷമുള്ളവരുമെന്ന് പറഞ്ഞ് സമൂഹത്തിന്‍െറ പിന്നാമ്പുറങ്ങളില്‍ അടിമകളെപ്പോലെ ജീവിച്ചവരുടെ സന്തതിപരമ്പരകള്‍ സര്‍ക്കാര്‍ സ്കൂളില്‍ ഒരുമയോടെ പഠിച്ചിറങ്ങി. നൂറുകളില്‍നിന്ന് ആയിരങ്ങള്‍ വിദ്യാര്‍ഥികളായത്തെിയപ്പോഴും സ്കൂളിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ 1990കള്‍ വരെ വലിയ മാറ്റമില്ലാതെ തുടര്‍ന്നു. പിന്നെ 1990ല്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തിയപ്പോള്‍ പുതുതായി നിര്‍മിച്ച ഏതാനും ക്ളാസ് മുറികള്‍ ഒഴികെ വിദ്യാര്‍ഥികള്‍ക്ക് നൂറ്റാണ്ട് മുമ്പ് പണിത കെട്ടിടങ്ങളില്‍നിന്ന് മോചനമുണ്ടായില്ല. ഓരോ വര്‍ഷവും പുതുതലമുറകള്‍ ചേക്കേറുമ്പോഴും മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് കിതപ്പോടെ നില്‍ക്കുകയാണ് സ്കൂള്‍. ഭിത്തി വിണ്ടുകീറിയ ക്ളാസ് മുറികള്‍ ‘അണ്‍ ഫിറ്റ്’ സര്‍ട്ടിഫിക്കറ്റുമായി വെറുതെ കിടക്കുന്നു. പഴയ ഫര്‍ണിച്ചറുകള്‍ അട്ടിയിട്ട ക്ളാസ് മുറികള്‍ മരപ്പട്ടിയും എലികളും മറ്റു ഇഴജന്തുക്കളും താവളമാക്കി. പ്ളാസ്റ്ററിങ് തകര്‍ന്ന് തരിപ്പണമായ ഭിത്തികളും തകര്‍ന്നു താഴ്ന്ന മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞ തറയും സ്കൂള്‍ അന്തരീക്ഷത്തെ വികലമാക്കുന്നു. സ്റ്റാഫ് റൂമിന്‍െറ മേല്‍ക്കൂര തകരപ്പാട്ട കൊണ്ട് പണിതതിനാല്‍ അധ്യാപകര്‍ കര്‍ക്കടകത്തിലും ചൂട് കൊണ്ട് എരിപിരി കൊള്ളുന്നു. സാധാരണക്കാരില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ളസ ്ടുവിനും മികച്ച വിജയമാണ് കുറെ വര്‍ഷങ്ങളായിട്ടുള്ളത്. എന്നിട്ടും സ്വകാര്യ മേഖലയിലെ സ്കൂളുകള്‍ക്ക് കിട്ടുന്ന ഒരംഗീകാരവും ഈ സര്‍ക്കാര്‍ സ്ഥാപനത്തിന് നല്‍കുന്നില്ല. പ്രധാനാധ്യാപികയുടെ ഓഫിസ് മുറി ഉള്‍പ്പെടെയുള്ള കെട്ടിടമാണ് പുതിയതെന്ന് പറയാവുന്നത്. എന്നാല്‍ അത് പണിതതാകട്ടെ പൂര്‍വ വിദ്യാര്‍ഥികളും. പ്ളസ് ടു വിഭാഗത്തിന് ടോയ്ലറ്റും മറ്റ് സൗകര്യങ്ങളും ലഭ്യമായത് തൃശൂര്‍ റോട്ടറി ക്ളബിന്‍െറ ഒൗദാര്യത്തിലും. തകര്‍ന്ന ചുറ്റുമതില്‍ വഴി എത്തുന്ന സാമൂഹികവിരുദ്ധര്‍ സ്കൂളില്‍ നാശം വിതക്കുന്നത് പതിവാണ്. ഒരു കുടക്കീഴില്‍ എല്‍.പിയും യു.പിയും ഹൈസ്കൂളും പ്ളസ് ടുവും പിന്നെ ഐ.ടി.ഐയും കൂടിയായപ്പോള്‍ സ്കൂളിന്‍െറ വികസനം മുടന്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.