കുന്നംകുളം: സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. പഴഞ്ഞി ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന കിഴക്കൂട്ട് വീട്ടില്‍ ഹരീഷിനെയാണ് (35) എസ്.ഐ ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. മാനസിക വളര്‍ച്ചയത്തൊത്ത 13കാരനെയാണ് ഹരീഷ് പീഡിപ്പിച്ചത്. 2005 ജൂലൈ പത്തിനാണ് സംഭവം. സ്കൂള്‍ വിട്ടശേഷം ട്യൂഷന് പോയ വിദ്യാര്‍ഥി രാത്രിയായിട്ടും വരാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സ്കൂള്‍ പരിസരത്ത് നിന്ന് കുട്ടിയെ കണ്ടത്തെിയത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുന്നതിനിടെ കുട്ടിയെ തന്ത്രപൂര്‍വം ഹരീഷ് സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം തന്നെ ഹരീഷിന്‍െറ പേര് കുട്ടി വെളിപ്പെടുത്തിയിരുന്നെങ്കിലും ബുദ്ധിവൈകല്യം ഉണ്ടായിരുന്നതിനാല്‍ വേണ്ടത്ര ആരും ഗൗനിച്ചില്ല. പിന്നീട് സ്കൂളില്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വീണ്ടും പറഞ്ഞത്. ഇതിനിടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഹരീഷിനെ കണ്ട് കുട്ടി നിലവിളിച്ച് വീട്ടിനുള്ളിലേക്ക് ഓടിയതോടെ സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്, സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പരാതി പൊലീസിന് കൈമാറി. പ്രതിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ഹരീഷ് അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.