ട്രേഡ് ലിങ്ക് തട്ടിയത് 200 കോടി

തൃപ്രയാര്‍: മണപ്പുറം മേഖലയില്‍ നിക്ഷേപ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയിലേക്ക് ട്രേഡ്ലിങ്ക് ഗ്രൂപ് ഓഫ് കമ്പനീസിന്‍െറ നിക്ഷേപകരും. പരാതി പുറത്തു പറയാത്തവരുടേതടക്കം 200 കോടിയോളം രൂപയാണ് കുറി നിക്ഷേപത്തിന്‍െറ പേരില്‍ തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മഹാസുദര്‍ശനം, ബാല്യംപാടത്ത്, അമൃതശ്രീ, ഹിമാലയ എന്നീ കുറിക്കമ്പനികളും നാട്ടിക മൂത്തകുന്നം ബീച്ചിലെ പ്രീതി എന്ന യുവതിയും നടത്തിവന്ന കുറി നിക്ഷേപ തട്ടിപ്പടക്കം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മേഖലയില്‍ അര ഡസനിലേറെ തട്ടിപ്പുകളുടെ അനുഭവങ്ങളില്‍നിന്ന് ഇവിടത്തുകാര്‍ ഒന്നും പഠിച്ചിട്ടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കെ.എസ്.എഫ്.ഇയും സഹകരണ ബാങ്കുകളും നടത്തുന്ന നിരവധി അംഗീകൃത ചിട്ടികളും നിക്ഷേപ പദ്ധതികളും ഉള്ളപ്പോഴാണ് അവിശ്വസനീയവും നിയമവിരുദ്ധവുമെന്ന് സാമാന്യബോധമുള്ളവര്‍ക്ക് ബോധ്യമാവുന്ന വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ബ്ളേഡ് കമ്പനികളില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് ഓരോ സംഭവമുണ്ടാകുമ്പോഴും അധികൃതര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ജനത്തിന് താല്‍ക്കാലിക ജാഗ്രതയെ ഉണ്ടാകാറുള്ളൂ. ഇരയായിക്കഴിയുമ്പോള്‍ പരാതിയുമായി എത്തുന്നവര്‍ പൊലീസ് നടപടി എടുക്കുന്നില്ളെന്ന് ആക്ഷേപമുയര്‍ത്തും. ഓരോ തട്ടിപ്പ് കഴിയുമ്പോഴും കബളിപ്പിച്ചെന്ന നിലവിളിയും കര്‍മസമിതി രൂപവത്കരണവും സമരവുമെല്ലാമായി ഗംഭീര സാമൂഹികപ്രതികരണമുണ്ടാവും. ഇരകളുടെ യോഗം കൂടും. ആക്ഷന്‍ കൗണ്‍സിലുണ്ടാക്കും. അതിന്‍െറ ദു$ഖം ആറിക്കഴിയുമ്പോള്‍ അടുത്ത തട്ടിപ്പ് പ്രസ്ഥാനം നാട്ടില്‍ ജന്മം കൊള്ളും. അതിലും നിക്ഷേപിക്കാന്‍ നൂറുകണക്കിന് ആളുകള്‍ ഓടിക്കൂടും. പഴയത് ആവര്‍ത്തിക്കും. ട്രേഡ്ലിങ്ക് ഗ്രൂപ് ഓഫ് കമ്പനീസിന്‍െറ തട്ടിപ്പിനിരയായവരില്‍ മുമ്പ് തട്ടിപ്പിനിരയായ നിരവധി പേരുണ്ട്. ജില്ലയിലെ തീരമേഖലയില്‍ നൂറുകണക്കിന് ശാഖകള്‍ തുറന്ന് നിരവധി വാഹനങ്ങളില്‍ പിരിവ് നടത്തിക്കൊണ്ടിരുന്ന, 20 കൊല്ലം മുമ്പ് പൂട്ടിയ മഹാസുദര്‍ശനം ചിട്ടിക്കമ്പനിയുടെ ഇരകള്‍ക്ക് ഇന്നും പണം ലഭിച്ചിട്ടില്ല. ഒരു സന്യാസിയായിരുന്നു അതിന്‍െറ നടത്തിപ്പുകാരന്‍. ചാവക്കാട് റിസീവര്‍ ഓഫിസ് തുറന്നെങ്കിലും പിരിച്ചെടുക്കുന്ന പണം അവിടത്തെ ജോലിക്കാര്‍ക്ക് ശമ്പളത്തിന് തികയില്ല. കഴിഞ്ഞവര്‍ഷം മൂത്തംകുന്നം ബീച്ചില്‍ യുവതിയുടെ കുറി നിക്ഷേപ തട്ടിപ്പിനിരയായവരുടെ ആക്ഷന്‍ കമ്മിറ്റിയും സജീവമായിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ആക്ഷന്‍ കമ്മിറ്റിക്ക ്റോളില്ലാതായി. 15 കോടി രൂപയോളമാണ് ഈ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടതെന്ന് ആക്ഷന്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഒമ്പതുകോടിയുടെ പരാതിക്കാരായിരുന്നു രംഗത്തുവന്നത്. അമൃത കുറിയുടെ ആസ്ഥാനം വൈപ്പിന്‍ നായരമ്പലത്തായിരുന്നു. തൃപ്രയാറിലെ ശാഖമാത്രം 50 കോടിയാണ് പിരിച്ചെടുത്ത് മുങ്ങിയത്. തട്ടിപ്പിനിരയായവരൊന്നും ഒത്തുകൂടി കമ്മിറ്റിയുണ്ടാക്കിയില്ളെന്നത് ശ്രദ്ധേയമായിരുന്നു. തൃപ്രയാര്‍ ആസ്ഥാനമായ ട്രേഡ്ലിങ്ക് കമ്പനിക്ക് എട്ട് ശാഖകളാണുണ്ടായിരുന്നത്. അവ പൂട്ടിയാണ് കുറി നടത്തിപ്പുകാര്‍ മുങ്ങിയത്. ഒരുമാസമായി കമ്പനി നടത്തിപ്പുകാരായ പി.എ. തോമസ്, മനോജ്, സജീവന്‍ എന്നിവര്‍ ഒളിവിലാണ്്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയവരുടെ പക്കല്‍നിന്നും 30 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് മതിപ്പ് കണക്ക്. 200 കോടിയിലധികം രൂപയുടെ കുറി നിക്ഷേപമാണ് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. മൂവര്‍സംഘത്തിലെ ഒരാളായ തൃപ്രയാര്‍ സ്വദേശി സജീവന്‍െറ വീട്ടിലേക്ക് നിക്ഷേപകര്‍ ഒരാഴ്ച മുമ്പ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പുകൊടുത്തു. റൂറല്‍ ജില്ല എസ്.പിക്കും പരാതി നല്‍കി. തട്ടിപ്പുകാരെ പിടികൂടാന്‍ പൊലീസ് തയാറാവുന്നില്ളെന്നാണ് ഇരകളുടെ ആക്ഷേപം. ട്രേഡ് ലിങ്ക് തട്ടിപ്പിനിരയായവരുടെ യോഗം ഇന്ന് ഗീതാഗോപി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ തൃപ്രയാറില്‍ നടക്കും. തട്ടിപ്പുകാരെ പിടികൂടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ശക്തിപ്പെടുത്താനും ഭാവിപരിപാടികള്‍ ആവിഷ്കരിക്കാനുമാണ് യോഗമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശിവശങ്കരന്‍ അറിയിച്ചു. നൂറുകണക്കിനുപേര്‍ തട്ടിപ്പിനരയായിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.