ചാലക്കുടി: നഗരത്തില്‍ കുടിവെള്ളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നവര്‍ക്ക് ശനിദശ. പൈപ്പ് പൊട്ടലും മോട്ടോര്‍ കത്തലും പൈപ്പിലെ തടസ്സവും മറ്റുമായി തുടര്‍ച്ചയായി ജലവിതരണ സംവിധാനം അവതാളത്തിലായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. നഗരത്തിലെ ഹൗസിങ് ബോര്‍ഡ് കോളനി, കെ.കെ. റോഡ്, ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ നൂറുകണക്കിന് വീട്ടുകാരാണ് ദുരിതത്തിലായത്. കഴിഞ്ഞ ആഴ്ച മുതല്‍ ഇവരുടെ ജീവിതം ദുരിതത്തിലാണ്. കെ.കെ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ബുധനാഴ്ച ജലവിതരണം നിലച്ചതോടെയാണ് ദുരിതങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് രാത്രിയോടെ കേടുപാടുകള്‍ തീര്‍ത്തെങ്കിലും പിറ്റേന്ന് അതോറിറ്റിയുടെ ടാങ്കിലേക്ക് വെള്ളം പമ്പ്ചെയ്യുന്ന മോട്ടോര്‍ കത്തിയതിനെ തുടര്‍ന്ന് വീണ്ടും കുടിവെള്ള വിതരണം നിര്‍ത്തിവെച്ചു. അടുത്ത ദിവസം പുതിയൊരു മോട്ടോര്‍ വെച്ച് ജലവിതരണം പുന$സ്ഥാപിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി കനാല്‍ റോഡിന് സമീപം വീണ്ടും പൈപ്പ് പൊട്ടിയതോടെ ജലവിതരണം വീണ്ടും അവതാളത്തിലായി. ശനിയാഴ്ച ഇതിന്‍െറ തകരാര്‍ തീര്‍ത്തെങ്കിലും പ്രധാന പൈപ്പില്‍ ബ്ളോക്കുണ്ടായതിനാല്‍ ഞായറാഴ്ചയും കുടിവെള്ള വിതരണം ഉണ്ടായില്ല. തുടര്‍ച്ചയായി നാല് ദിവസം ജലവിതരണം നിലച്ചത് വാട്ടര്‍ അതോറിറ്റിയുടെ ജലത്തെ മാത്രം ആശ്രയിക്കുന്ന ഹൗസിങ് ബോര്‍ഡ് കോളനിയിലും പൊലീസ് ക്വാര്‍ട്ടേഴ്സിലും ജനജീവിതം ദുസ്സഹമാക്കി. താല്‍ക്കാലിക പരിഹാരമായി വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ. ജോജിയുടെ നേതൃത്വത്തില്‍ ലോറിയില്‍ കുടിവെള്ളമത്തെിച്ചിരുന്നു. എന്നാല്‍, പലര്‍ക്കും കുളിക്കാനും മറ്റുമായി ബന്ധുവീടുകളെ ആശ്രയിക്കേണ്ടിവന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് ജലവിതരണ പൈപ്പുകള്‍ ജീര്‍ണിച്ചതാണ് പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടാന്‍ കാരണമാകുന്നതെന്നാണ് അതോറിറ്റി അധികൃതരുടെ വിശദീകരണം. പൈപ്പുകള്‍ മാറ്റണമെന്ന് പറയുന്നതല്ലാതെ മാറ്റാന്‍വേണ്ട നടപടികളൊന്നും അധികൃതര്‍ എടുക്കുന്നില്ളെന്നാണ് പ്രദേശവാസികളുടെ പരാതി. ഇത്തരം പ്രശ്നങ്ങള്‍ നിമിത്തം ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.