ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ വേസ്റ്റ് പരന്നൊഴുകുന്നു

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലും പ്രധാന റോഡിലും മാലിന്യമുണ്ടാക്കുന്ന ദുര്‍ഗന്ധം ബീച്ച് സന്ദര്‍ശകര്‍ക്കും പരിസരത്തെ ഓട്ടോ ജീവനക്കാര്‍ക്കും ദുരിതമാകുന്നു. സംസ്ഥാന വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയെന്ന് അധികൃതര്‍ വാഴ്ത്തുന്ന ബ്ളാങ്ങാട് ബീച്ചിലാണ് മീന്‍ വണ്ടികള്‍ മലിനജലം തള്ളുന്നത്. ഇതേക്കുറിച്ച് ‘മാധ്യമം’ നേരത്തേ നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് കുണ്ടും കുഴിയും കരിങ്കല്ല് പൊടിയിട്ട് നികത്തി കാനകള്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ വീണ്ടും മാലിന്യം നിറയുകയാണ്. ഇതിന് പുറമെ മീന്‍ കൊണ്ടുവരുന്ന തെര്‍മോക്കോളും പ്ളാസ്റ്റിക് കവറുകളും ഇവിടത്തെന്നെ ഉപേക്ഷിക്കുന്നതും കൂടുതല്‍ ദുരിതമാകുന്നു. ഇവ കാനകളിലാണ് നിറഞ്ഞുകൂടുന്നത്. പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഐസും മീന്‍ രക്തവും നിറഞ്ഞ മാലിന്യം ആരും കാണുന്നില്ളെന്ന ഉറപ്പില്‍ മലിനജലം തുറന്നുവിടുന്നത് പതിവാകുകയാണ്. ഇത് ഒഴുകിയത്തെുന്ന അഴുക്കുചാലിന്‍െറ അവസ്ഥ പ്ളാസ്റ്റിക് ഉള്‍പ്പെടെ ഖരമാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചമട്ടാണ്. മാലിന്യം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഓടകളില്‍നിന്ന് അല്‍പ ദൂരം അകലെ കിളച്ചെടുത്ത കുഴിയിലേക്കാണ് ചെന്നത്തെുന്നത്. ഓരോ ദിവസവും പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെ ഈ റോഡിലാണ് മൊത്തവ്യാപാരികളില്‍നിന്ന് ചില്ലറ വില്‍പനക്കാര്‍ മത്സ്യം വാങ്ങി പെട്ടികളിലാക്കുന്നത്. ഈ സമയം ഇതുവഴി കടന്നുപോകേണ്ട യാത്രാവാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് നീങ്ങുന്നത്. തിരക്കുള്ള ഇവിടെ സന്ദര്‍ശിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറാകുന്നില്ല. മഴക്കാലപൂര്‍വ രോഗവും കൊതുകുജന്യ രോഗവും പ്ളാസ്റ്റിക് നിരോധവുമൊക്കെയായി നഗരസഭ വിവിധ പദ്ധതികള്‍ യഥാസമയം ഉദ്ഘാടനം ചെയ്യുന്നുണ്ടെങ്കിലും ബ്ളാങ്ങാട് കടപ്പുറത്ത് ഒന്നുമത്തെുന്നില്ല. നഗരസഭയിലെ ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഈ മേഖലയില്‍ തിരിഞ്ഞുനോക്കുന്നില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.