പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്ത് പ്രദേശത്ത് ആരോഗ്യ വിഭാഗത്തിന്‍െറ വ്യാപക റെയ്ഡ്. തട്ടുകടകള്‍ അടച്ചുപൂട്ടി. ഈ മേഖലയിലെ ഒരാള്‍ക്കും കൂടി കോളറ സ്ഥരീകരിച്ചു. അക്കിക്കാവ് പൊറവൂര്‍ കുണ്ടുള്ളി വീട്ടില്‍ വിപിന്‍ ദാസിനാണ് (29) കോളറ സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് കുറ്റിപ്പുറത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. കേബ്ള്‍ വര്‍ക്ക് ജീവനക്കാരനായ വിപിന്‍ദാസ് ജോലി സംബന്ധമായ ആവശ്യത്തിനാണ് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് പോയത്. ഇയാള്‍ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പ് കൊരട്ടിക്കരയിലെ മൂന്നുപേര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ച് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കും കുറ്റിപ്പുറത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് അസുഖം പിടിപെട്ടത്. പകര്‍ച്ചപ്പനി ഉള്‍പ്പെടെ വ്യാപകമായ സാഹചര്യത്തിലാണ് പെരുമ്പിലാവിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വിഭാഗം റെയ്ഡ് നടന്നിട്ടുള്ളത്. ആറ് തട്ടുകടകള്‍ തിങ്കളാഴ്ച അടപ്പിച്ചു. നിരവധി പേര്‍ കടകള്‍ തുറന്നിട്ടുമില്ല. രാത്രി അനധികൃത തട്ടുകടകള്‍ കൂടുതലായും പെരുമ്പിലാവില്‍ പ്രവര്‍ത്തിച്ചിരുന്നു. റോഡില്‍ ഭക്ഷണം കഴിക്കുന്നതിന് പെരുമ്പിലാവില്‍ പല ഹോട്ടലുകളും സൗകര്യം ഒരുക്കിയിരുന്നു. പുറത്തേക്കിറക്കിവെച്ചും ഇരിപ്പിടം ഒരുക്കിയും ഭക്ഷണ വിതരണം നടത്തിയിരുന്നത് നിര്‍ത്തിച്ചു. ആരോഗ്യ വിഭാഗവും പഞ്ചായത്തധികാരികളും സംയുക്തമായാണ് പരിശോധനയും നടപടിയും നടത്തിയത്. പാക്കറ്റ് ജ്യൂസ് ഒഴികെയുള്ള എല്ലാ ജ്യൂസുകളും വിതരണം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ബോധവത്കരണത്തിന്‍െറ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് ആരോഗ്യ വിഭാഗം പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി നിരവധി തട്ടുകടകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി പരാതി ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ പലതും ആരോഗ്യ വിഭാഗക്കാരുടെ ഒത്താശയോടെയാണ് നടന്നുവന്നിരുന്നതെന്ന ആക്ഷേപവുമുണ്ട്. അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും തട്ടുകടകള്‍ക്ക് പുറമെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.