ജില്ലക്ക് രണ്ട് സ്കില്‍ പാര്‍ക്കുകള്‍ –മന്ത്രി

ആമ്പല്ലൂര്‍: വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അസാപ് പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ രണ്ട് സ്കില്‍ പാര്‍ക്കുകള്‍ അനുവദിക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴില്‍ യുവജന നൈപുണ്യ വാരാചരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച പരിശീലനാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആരംഭിക്കുന്ന സ്കില്‍ പാര്‍ക്കുകളില്‍ ഒന്ന് ചേറൂരും മറ്റൊന്നു പുതുക്കാട് നിയോജക മണ്ഡലത്തിലുമായിരിക്കുമെന്നും നൈപുണ്യ വികസന രംഗത്ത് കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ഏകോപനം വേണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. നൈപുണ്യ വികസന പരിപാടിയില്‍ മികവുപുലര്‍ത്തിയ സി.ഡി.എസ്, പരിശീലന ഏജന്‍സി, വിദ്യാര്‍ഥികള്‍, ബ്ളോക്ക് കോഓഡിനേറ്റര്‍, തൊഴില്‍ദാതാവ് എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.